
കൊച്ചി: കാർഡിയോളജി ചികിത്സാ രംഗത്തെ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടുമായ ഡോ.ടികെ ജയകുമാറിന് ഹൃദയ ശസ്ത്രക്രിയ. കഴിഞ്ഞ ദിവസം രാവിലെ പ്രഭാത നടത്തത്തിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് എത്തി നടത്തിയ പരിശോധനയിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നാണ് വിവരം.
രക്തക്കുഴലിൽ തടസ്സമുള്ളതിനാൽ ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തിയെന്ന് സൂപ്രണ്ട് ഡോ.ടിജി തോമസ് ജേക്കബ്ബ് അറിയിച്ചു. എറണാകുളത്തെ ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. കോട്ടയം മെഡിക്കൽ കോളേജിൽ നടത്താത്തത് കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് ചികില്സിക്കാനുള്ള സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.