Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: എംഎസ്എഫ് നേതാവിനെ കാണാനില്ല.ചെര്‍പ്പുളശേരി ഐഡിയല്‍ കോളേജിലെ എംഎസ്എഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഫാസില്‍ ടി പിയെ ആണ് കാണാതായത്.

സംഭവത്തില്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. വിദ്യാര്‍ത്ഥി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്.ഫാസിലിനെ തട്ടിക്കൊണ്ട് പോയതാകാമെന്ന് എംഎസ്എഫ് നേതൃത്വം സംശയം പ്രകടിപ്പിച്ചു.പൊലീസ് അന്വേഷണം തുടങ്ങി.

 

 

Recent Posts