Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അര്‍ജുന്‍ റാം മേഘ്വാള്‍byഅര്‍ജുന്‍ റാം മേഘ്വാള്‍
Aug 13, 2026, 09:03 am IST
inMain Article

‘നാം, ഭാരതത്തിലെ ജനങ്ങള്‍’ പങ്കിടുന്ന വലിയ സാധ്യതകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ പരിഷ്‌കരണ ഗാഥയാണ് വികസിത ഭാരതത്തിലേക്ക് രാജ്യം നടത്തുന്ന പ്രയാണം. ഇത് സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും മാത്രം കഥയല്ല; സ്ഥാപനപരമായ പരിഷ്‌കാരങ്ങളുടെ യാത്രകൂടിയാണ്. ഭാരത സമ്പദ് വ്യവസ്ഥ വികസിക്കുകയും വ്യവസായ സംരംഭങ്ങള്‍ വളരുകയും നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും രാജ്യം ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്ന സ്ഥാപനങ്ങളും വേഗത്തിലും സുതാര്യമായും വിശ്വാസ്യതയിലൂന്നിയും ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് അടുത്തിടെ പാസാക്കിയ ട്രൈബ്യൂണല്‍ പരിഷ്‌കരണ ബില്‍ 2026.

നിയമമായി മാറിയ ഈ ബില്‍, ട്രൈബ്യൂണലുകളുടെ നിലവിലെ പരിധിയില്‍ മാറ്റം വരുത്താതെതന്നെ അവയുടെ ഭരണനിര്‍വഹണ ഘടനയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. നിയമനങ്ങള്‍, ഭരണനിര്‍വഹണം, സുതാര്യത, സേവന വ്യവസ്ഥകള്‍, സ്വതന്ത്രസ്വഭാവം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ഈ പരിഷ്‌കാരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാരതത്തിന്റെ നിയമ-നിയന്ത്രണ അന്തരീക്ഷം കൂടുതല്‍ ആധുനികവും കാര്യക്ഷമവുമാക്കുന്ന വിശാല പരിഷ്‌കരണ യാത്രയുടെ അടുത്ത ഘട്ടത്തെ ഈ ബില്‍ പ്രതിനിധീകരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വിപുലമായ ഘടനാ പരിഷ്‌കാരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പരോക്ഷ നികുതി സമ്പ്രദായത്തെ പരിവര്‍ത്തനം ചെയ്ത ചരക്കുസേവന നികുതിയും, ഗിഫ്റ്റ് സിറ്റിയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യ വികസനവും, ‘ജന്‍ വിശ്വാസ്’ സംരംഭത്തിലൂടെ കൈക്കൊണ്ട കുറ്റകൃത്യമില്ലാതാക്കല്‍ നടപടികളുമെല്ലാം ഈ പരിഷ്‌കാരങ്ങളില്‍ ചിലതാണ്.

ആയിരക്കണക്കിന് നിയമപാലന വ്യവസ്ഥകള്‍ ഒഴിവാക്കി ഭരണഭാരം ലഘൂകരിച്ചും, ഭരണനിര്‍വഹണത്തെ ‘ഡിജിറ്റല്‍ ഇന്ത്യ’ സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചും ഈ പരിഷ്‌കാരങ്ങള്‍ ജനകീയമാക്കി. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്ക് പകരം നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ ചട്ടക്കൂടിനെ ആധുനികവല്‍ക്കരിച്ചു. ‘പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം’ എന്ന വലിയ ആശയത്തോട് സ്വാഭാവികമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ട്രൈബ്യൂണല്‍ പരിഷ്‌കരണ ബില്‍.

ആധുനിക സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ട്രൈബ്യൂണല്‍ പരിഷ്‌കരണത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. ആദായനികുതി, കമ്പനി നിയമം, കടപ്പത്രങ്ങളും ഓഹരികളും, പരിസ്ഥിതി, മറ്റ് നിയന്ത്രണ വിഷയങ്ങള്‍ തുടങ്ങിയ പ്രത്യേക മേഖലകളാണ് ട്രൈബ്യൂണലുകള്‍ കൈകാര്യം ചെയ്യുന്നത്. ഭരണഘടന കോടതികള്‍ക്ക് പകരമാവുകയല്ല, മറിച്ച് പ്രത്യേക വിധിനിര്‍ണയ സംവിധാനമൊരുക്കിയും ഫലപ്രദമായ അതിവേഗ നീതിനിര്‍വഹണത്തിന് സംഭാവന നല്‍കിയും നീതിന്യായ വ്യവസ്ഥയ്‌ക്ക് പൂരകമായി പ്രവര്‍ത്തിക്കുകയെന്നതാണ് ട്രൈബ്യൂണലുകളുടെ ലക്ഷ്യം. വളരുന്ന ഒരു സമ്പദ് വ്യവസ്ഥയിലെ തര്‍ക്കം കണക്കുകളുമായോ നിയമപരമായ അപാകതകളുമായോ മാത്രം ബന്ധപ്പെട്ട കാര്യമല്ല. തര്‍ക്കത്തിന് പിന്നില്‍ സംരംഭകന്റെ ആത്മവിശ്വാസവും, വ്യവസായ നിക്ഷേപവും, വ്യാപാര സംരംഭത്തിന്റെ ഭാവിയും, അതിലെ തൊഴിലവസരങ്ങളും, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുമെല്ലാമുണ്ടാകാം. തര്‍ക്കങ്ങള്‍ സമയബന്ധിതവും നീതിയുക്തവുമായി പരിഹരിക്കപ്പെടുമ്പോള്‍ മൂലധനം വീണ്ടും ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക ചംക്രമണത്തിലേക്ക് തിരികെയെത്തുകയും സമ്പദ് വ്യവസ്ഥയിലെ വിശ്വാസം ശക്തിപ്പെടുകയും ചെയ്യുന്നു. ലളിതമായ നീതിന്യായ വ്യവസ്ഥയും സുഗമമായ സംരംഭകത്വ പ്രവര്‍ത്തനങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ചരിത്ര പശ്ചാത്തലം

1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ഭരണഘടനയുടെ 323അ, 323ആ അനുച്ഛേദങ്ങളാണ് പ്രത്യേക വിധിനിര്‍ണയ സംവിധാനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകള്‍ക്കും മറ്റ് നിര്‍ദിഷ്ട ട്രൈബ്യൂണലുകള്‍ക്കും അടിത്തറ പാകിയത്. എന്നാല്‍ ക്രമേണ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ട്രൈബ്യൂണലുകള്‍ രൂപീകരിക്കപ്പെട്ടത് അവയുടെ വിഭജനത്തിനും ഭരണപരമായ നടപടികളിലെ ഭിന്നതകള്‍ക്കും കാരണമായി. ട്രൈബ്യൂണലുകളെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 2015-ല്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു: 2017 ധനകാര്യ നിയമം: സമാന സ്വഭാവമുള്ള ട്രൈബ്യൂണലുകളെ ലയിപ്പിച്ച് അവയുടെ എണ്ണം 26-ല്‍ നിന്ന് 19 ആയി കുറച്ചു. 2021 ട്രൈബ്യൂണല്‍സ് പരിഷ്‌കരണ നിയമം: ട്രൈബ്യൂണലുകളുടെ എണ്ണം വീണ്ടും 16 ആയി കുറച്ചു.

ട്രൈബ്യൂണല്‍സ് കമ്മിഷന്‍

ദേശീയ ട്രൈബ്യൂണല്‍സ് കമ്മിഷനാണ് (എന്‍ടിസി) ഈ ബില്ലിന്റെ കാതല്‍. 16 ട്രൈബ്യൂണലുകളെ ദേശീയ ട്രൈബ്യൂണല്‍സ് കമ്മിഷന്റെ കുടക്കീഴില്‍ കൊണ്ടുവരുന്ന ബില്‍ അവയുടെ ഭരണനിര്‍വഹണത്തിന് പൊതുവായ സ്ഥാപന ചട്ടക്കൂട് രൂപീകരിക്കുന്നു. കമ്മിഷന്റെ ഘടന: മുന്‍ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസോ കമ്മിഷന്റെ അധ്യക്ഷനാകും. പിന്തുണയായി രണ്ട് ജുഡീഷ്യല്‍ അംഗങ്ങളും രണ്ട് സാങ്കേതിക അംഗങ്ങളും ഉണ്ടാകും. ചുമതലകള്‍: പരിശോധന, തിരഞ്ഞെടുപ്പ്, നിയമനം, അന്വേഷണം, പദവിയില്‍നിന്ന് നീക്കം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കും. പ്രത്യേക സെക്രട്ടേറിയറ്റ്: എല്ലാ ട്രൈബ്യൂണലുകളിലും ഏകീകൃത ഭരണനിര്‍വഹണം ഉറപ്പാക്കാന്‍ പ്രത്യേക എന്‍ടിസി സെക്രട്ടേറിയറ്റും നിര്‍ദേശിച്ചിട്ടുണ്ട്. കാലാവധിയും സേവനവ്യവസ്ഥകളും: ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍മാര്‍ക്കും അംഗങ്ങള്‍ക്കും നിര്‍ദിഷ്ട ഉയര്‍ന്ന പ്രായപരിധിക്ക് വിധേയമായി 5 വര്‍ഷക്കാലാവധിയാണ് ബില്‍ നിര്‍ദേശിക്കുന്നത്.

വികസിത ഭാരതത്തിലേക്ക്

വികസിത സമ്പദ് വ്യവസ്ഥയ്‌ക്ക് റോഡുകളും റെയില്‍വേകളും തുറമുഖങ്ങളും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാവില്ല. നിയമപരവും നീതിനിര്‍വഹണപരവുമായ കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. കാര്യക്ഷമമായ ട്രൈബ്യൂണലുകള്‍ ഈ അടിസ്ഥാന സൗകര്യത്തിന്റെ സുപ്രധാന ഘടകമാണ്. 2047-ല്‍ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍, കരുത്തുറ്റ സ്ഥാപനങ്ങള്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തും. ആത്മവിശ്വാസം നിക്ഷേപത്തിലേക്ക് നയിക്കും. നിക്ഷേപം സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഇന്ധനമേകും. ഈ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്‌പ്പാണ് ട്രൈബ്യൂണല്‍ പരിഷ്‌കരണ ബില്‍.

Tags: Indian economyindependencegovernancetransparencyconditions of serviceTribunal Reform Bill 2026
അര്‍ജുന്‍ റാം മേഘ്വാള്‍
അര്‍ജുന്‍ റാം മേഘ്വാള്‍
കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.