Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2026, 11:28 am IST
inKerala
1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരം ഇന്നലെ 27 ദിവസം പിന്നിട്ടു. ഇതിനിടെ നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില വഷളായി തുടങ്ങി. സംസാരിക്കാനാവാത്ത വിധം അവര്‍ അവശയാണ്.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച നിരാഹാര സമരവും മൂന്നുദിവസം പി
ന്നിട്ടു. സര്‍ക്കാര്‍ ഇനിയും സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയാറാകുന്നില്ല. നിരാഹാരം കിടക്കുന്ന സമര സമിതി സെക്രട്ടറിയുടെ ആരോഗ്യനില വഷളായി തുടങ്ങി. ബിപി ലെവല്‍ ഉയരുകയും സംസാരിക്കാനാവാത്ത വിധം അവര്‍ അവശനിലയിലുമാണ്. അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിക്കണമെന്നും റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം വൈകുന്നതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പ്രതിഷേധ സമരം ഇന്ന് 28-ാം ദിവസം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച നിരാഹാര സമരം മുന്ന് ദിവസവും പിന്നിട്ടിട്ടും സമരക്കാരുമായി ചര്‍ച്ച നടത്താനോ പ്രശ്‌നം പരിഹരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

രണ്ടുകുട്ടികളുടെ അമ്മയായ വളര്‍മതി തുടക്കം മുതല്‍ സമരമുഖത്താണ്. പ്ലസ്ടു കഴിഞ്ഞതും എട്ടാം ക്ലാസിലുള്ളതുമായ തന്റെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയാതെയാണ് കഴിഞ്ഞ 27 ദിവസമായി വളര്‍മതി സമരവേദിയില്‍ സജീവമാകുന്നത്. ഇന്നലെ കനത്ത മഴയുടെ ഭീഷണിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഉദ്യോഗാര്‍ത്ഥികളാണ് സമരമുഖത്ത് വന്നത്.

സമരവേദിയില്‍ നിന്നും ദിവസവും ഉയരുന്ന രഘുപതി രാഘവരാജാറാം എന്ന ഭജനകേട്ടെങ്കിലും മഹാത്മാഗാന്ധിയുടെ പിന്മുറക്കാരെന്നു പറയുന്നവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ കണ്ണുതുറക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരപ്പന്തല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചു.

മൂന്നുദിവസമായി നിരാഹാരവുമായി പ്രതീക്ഷയോടുകൂടി സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ഇടപെടണം. ഈ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  മഴയുടെ ദുരിതം ഏറ്റുവാങ്ങുന്ന സമയത്തുപോലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരത്തില്‍ പങ്കെടുക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുട്ടിലിഴയുകയും മണ്ണുവാരിതിന്നുകയും ചെയ്തവരാണിവര്‍. ഇവരുടെയൊക്കെ പ്രതികരണത്തിന്റെ ഫലമാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍. അധികാരത്തിലേറി 75 ദിവസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ക്കു നല്‍കിയ വാക്ക് പാലിക്കാന്‍ സതീശന്‍ തയാറാകുന്നില്ല.

എല്‍പിഎസ്ടിക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുന്നില്‍ നിന്ന അദ്ധ്യാപികയാണ് മൂന്നുദിവസമായി നിരാഹാരവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്നത്. അവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാകുന്നു. സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം നില വഷളാവുകയാണ്. പ്രതീക്ഷയോടുകൂടി സമരം ചെയ്യുന്ന ഇവരോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം ഇടപെടണമെന്നും സുരേഷ് പറഞ്ഞു.

കഴിഞ്ഞദിവസം സമരക്കാരെ കണ്ട ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായിട്ട് കത്തുനല്‍കുമെന്നും നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എഡ്വ. എസ്. സുരേഷ് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പിഎസ്ടി, യുപിഎസ്ടി, കലാകായിക പ്രവൃത്തിപരിചയ റാങ്ക് ഹോള്‍ഡേഴ്‌സ്, പ്രീപ്രൈമറി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരുടെ സമരവേദികളും അദ്ദേഹം സന്ദര്‍ശിച്ചു.

 

 

Tags: Kerala GovernmentKerala secretariatLPST Rank Holders' Protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.