Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 05:55 am IST
inIndia
ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

റാഞ്ചി: കോണ്‍ഗ്രസും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും അടങ്ങുന്ന ഇന്‍ഡി മുന്നണി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നേരെ ലാത്തിച്ചാര്‍ജ്ജ്. നിരവധി പേര്‍ക്ക് പരിക്ക്. നിയമന പരീക്ഷ റദ്ദാക്കണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്ക് നേരെയാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത്, രാവിലെ 10.30 ഓടെയാണ് മാര്‍ച്ച് തുടങ്ങിയത്. നിയമസഭാ പരിസരത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ തടയാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
നിയമസഭാ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ റാഞ്ചിയില്‍ ഇന്നലെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിയമസഭാ പരിസരത്തേക്ക് പ്രതിഷേധക്കാര്‍ എത്താതിരിക്കാന്‍ ബാരിക്കേഡുകളും മുള്ളുവേലികളുമടക്കമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങിയതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി.

പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഒമ്പത് ദിവസമായി നിരാഹാരമിരിക്കുന്ന ജെഎല്‍കെഎം നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയും മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. സ്‌ട്രെച്ചറില്‍ ആണ് അദ്ദേഹം മാര്‍ച്ചില്‍ പങ്കെടുത്തത്. ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളും പേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളും അന്വേഷിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം. സ്വകാര്യ ഏജന്‍സി വഴി നടത്തിയ ചില പരീക്ഷകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമന പരീക്ഷാ സംവിധാനത്തില്‍ സമഗ്ര പരിഷ്‌കാരവും സുതാര്യതയും ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ അവരുടെ ആവശ്യങ്ങളില്‍ ഏകദേശം 98 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സിജിഎല്‍ പരീക്ഷ റദ്ദാക്കുന്നതും സിബിഐ അന്വേഷണം നടത്തുന്നതും ഉള്‍പ്പെടെയുള്ള പ്രധാന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ഇതോടെയാണ് സമരം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. നിയമന പരീക്ഷകളുടെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

ഇരട്ടത്താപ്പ്: ബിജെപി
വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. ജാര്‍ഖണ്ഡിലെ യുവാക്കളുടെ തൊഴില്‍-നിയമന പ്രശ്‌നം രാഷ്‌ട്രീയ ആയുധമാക്കാതെ യഥാര്‍ത്ഥ പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്നാല്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷി സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെ പങ്കാളിയായിരിക്കെ, യുവാക്കളുടെ പ്രതിഷേധം ഇത്രയും രൂക്ഷമാകാന്‍ ഇടയായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ തൊഴില്‍-നിയമന പ്രശ്‌നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്നാണ് ബിജെപി ഉയര്‍ത്തുന്ന വിമര്‍ശനം. പ്രതിഷേധക്കാരെ പോലീസ് നേരിടുന്ന രീതിയെ മാത്രം വിമര്‍ശിക്കുന്നതിന് പകരം നിയമന പരീക്ഷകളിലെ ആരോപണങ്ങള്‍ക്ക് വ്യക്തമായ പരിഹാരം ഉറപ്പാക്കാന്‍ ഭരണസഖ്യത്തിനുള്ളില്‍ സമ്മര്‍ദം ചെലുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു.

 

Tags: Jharkhand PSC scamStudent protestsIrregularities in recruitment exams
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.