Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു.സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയെന്നാണ് കേസ്. ‘ടി21’ എന്ന ഓണ്‍ലൈന്‍ ചാനലിനും ‘വിനോദ് എസ്. കടശസൈയില്‍’ എന്ന പ്രൊഫൈലിനുമെതിരെയാണ് കേസെത്തിയിരിക്കുന്നത്.

മഴക്കെടുതി രൂക്ഷമായ വേളയില്‍ എക്‌സൈസ് മന്ത്രി എം ലിജു വൈകിയാണ് ആലപ്പുഴയില്‍ എത്തിയതെന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്. അപവാദ പ്രചരണങ്ങളും നടത്തിയെന്നാണ് കേസ്.

കലാപാഹ്വാനം, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുളളത്.

Recent Posts