തിരുവനന്തപുരം: കേരളത്തില്‍ പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കളുടെ സമരകാഹളം രാഹുൽ ഗാന്ധി കേൾക്കുന്നില്ലേ എന്ന ചോദ്യവുമായി ബിജെപിയുടെ അനൂപ് ആന്‍റണി. പുല്ല് തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച യുവാക്കളുടെ വീഡിയോയും എക്സ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നു.
Hello Mr. Rahul Gandhi, can’t you hear this goonj?
In Kerala, protesting youth have been forced to eat grass & soil as your govt remains deaf to their concerns over the PSC rank list.
They have been protesting for days. Don’t they deserve 'Nyay'? pic.twitter.com/ldjgXpjk31
— Anoop Antony Joseph (@AnoopKaippalli) August 10, 2026
“കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റിനെക്കുറിച്ചുള്ള യുവാക്കളുടെ ആശങ്കകൾക്ക് ചെവികൊടുക്കുന്നില്ല. നിങ്ങളുടെ സർക്കാർ ചെവികൊടുക്കാത്തതിനാൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പുല്ലും മണ്ണും തിന്നേണ്ടി വന്നിരിക്കുന്നു.”- അനൂപ് ആന്‍റണി കുറിയ്‌ക്കുന്നു.
ദിവസങ്ങളായി അവർ പ്രതിഷേധിക്കുന്നു. അവർക്ക് ‘ന്യായ്’ അർഹതയില്ലേ എന്നും അനൂപ് ആന്‍റണി ചോദിക്കുന്നു. ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നീറ്റ് പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ആവേശമുണ്ടായിരുന്നെങ്കിലും കേരളത്തിലെ പിഎസ് സി പരീക്ഷാക്രമക്കേടിലും ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് കൂടി പങ്കാളിയായ സര്‍ക്കാരിനെതിരെ നടക്കുന്ന പിഎസ് സി പരീക്ഷാക്രമക്കേടിലും പഞ്ചാബിലെ പരീക്ഷാക്രമക്കേടുകളിലും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ പ്രതികരിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും നിറയുന്നു.
















