
ബൊഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വന്‍ ഭൂചലനത്തില്‍ 77 മരണം റിപ്പോര്‍ട്ട് ചെയ്തു.ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തി.
പടിഞ്ഞാറന്‍ കൊളംബിയയിലാണ് ഭൂചലനം ഉണ്ടായത്.കൊളംബിയയില്‍ വലിയതോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം.തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.
രണ്ട് മാസം മുമ്പ് മറ്റൊരു അയല്‍രാജ്യമായ വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ 6,100-ലധികം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു.