കൊച്ചി : എഴുപത് കഴിഞ്ഞ മനുഷ്യന്‍ അറസ്റ്റും കോടതിയും വേണ്ടി വന്നാല്‍ ജയിലും ഒക്കെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന കാഴ്‌ച്ചയാണ് ടിജി മോഹൻ ദാസിന്റെ കാര്യത്തിൽ താൻ കണ്ടതെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഇന്ന് പകല്‍ മുഴുവന്‍ ടി.ജി ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നതൊരു മഹാഭാഗ്യമായി കാണുന്നുവെന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
ഇന്ന് പകല്‍ മുഴുവന്‍ ടി.ജി ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നതൊരു മഹാഭാഗ്യമായി കാണുന്നു….
സൈബര്‍ സ്റ്റേഷനിലെ ഇരുമ്പ് കസേരയിലിരുന്നു ആ മനുഷ്യന്‍ അറിവിന്റെ ഒരു വലിയ ഭണ്ഡാരം അഴിച്ച് വച്ചു….
മാര്‍ക്സും, വിപ്ലവവും, പ്രതിവിപ്ലവവും, ചരിത്രവും സാമൂഹിക ശാസ്ത്രവും, നിയമവും അങ്ങനെ സകല മേഖലകളിലേക്കും പോയി….
ഒരു ഒന്നാം തരം ബൗദ്ധിക്ക്….
പണ്ട് 144 ലംഘിച്ച് സമരം ചെയ്തതും 28 ദിവസം ജയിലില്‍ കിടന്നതും ഒക്കെ സരസമായി അവതരിപ്പിച്ചു…. പതിനാലാം ദിവസം കോടതി ചോദിച്ചപ്പോള്‍ ജാമ്യം വേണ്ട എന്ന് പറഞ്ഞത്രേ…. ഇരുപത്തെട്ടാം ദിവസം കോടതി സ്വന്തം ജാമ്യത്തില്‍ പോകാന്‍ പറഞ്ഞതോടെ പുറത്തിറങ്ങിയ കഥ പറഞ്ഞ് ചിരിച്ചു….
ഇന്നും അവര്‍ക്ക് എത്രനാള്‍ കസ്റ്റടിയില്‍ വേണമോ അത്രയും വയ്‌ക്കട്ടെ എന്ന പഴയ വിപ്ലവ നിലപാട് എടുക്കാനായിരുന്നു പദ്ധതി…. പക്ഷേ എല്ലാവരും കൂടെ നിര്‍ബന്ധിച്ച് മാറ്റിച്ചു….
ഒടുവില്‍ കോടതിയിലേക്ക് പോകാന്‍ ഇറങ്ങും നേരം ഒരു മിഠായി എടുത്ത് കഴിക്കുന്ന കണ്ടു….
”ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും…. ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്തയും കൊടുക്കും…. ”
എന്നിട്ടുറക്കെ ചിരിച്ചു….
എഴുപത് കഴിഞ്ഞ ഒരു മനുഷ്യന്‍ അറസ്റ്റും കോടതിയും വേണ്ടി വന്നാല്‍ ജയിലും ഒക്കെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന കാഴ്‌ച്ച….
കോടതിയില്‍ സംഘത്തിന്റെ ജില്ലാ, വിഭാഗ്, പ്രാന്തീയ അധികാരിമാരെല്ലാം കാത്ത് നിന്നിരുന്നു….
ഒരു പോലീസുകാരന്‍ അടക്കം ചോദിക്കുന്നത് കണ്ടു…. ”ഇയാളെ ആളുടെ സംഘടന തള്ളി പറഞ്ഞു എന്നല്ലേ പറഞ്ഞത്…. ?? ”
മറ്റൊരാള്‍ മറുപടി പറയുന്നതും കണ്ടു…. ”ഓ അവന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഒക്കെ പുറത്ത് കാണും…. കാര്യമുള്ള കാര്യം വരുംബോള്‍ എല്ലാം ഒറ്റക്കെട്ടാ…. ”
ഉച്ചയ്‌ക്ക് ഭക്ഷണം പോലും കഴിക്കാതെ പ്രാന്ത കാര്യവാഹും, വിഭാഗ് പ്രചാരകനും ഒക്കെ കോടതിയില്‍ നില്‍ക്കുംബോഴും പലരും സംഘത്തെ വിമര്‍ശിക്കലായിരുന്നു എന്നതും സങ്കടകരം.
















