
ന്യൂദൽഹി: ലോക്‌സഭയിൽ കേരള എന്ന സംസ്ഥാനത്തിന്റെപേര് ‘കേരളം’ ആക്കി മാറ്റുന്നതിന് നിയമത്തിനുള്ള ബിൽ അവതരിപ്പിക്കാൻ സഭയിൽ അനുമതി ലഭിച്ചു. അംഗങ്ങൾ ശബ്ദവോട്ടിൽ അനുമതി നൽകുകയായിരുന്നു. കേരളത്തിൽനിന്നുള്ള ലോക്‌സഭാംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പകരം അമിത് ഷാ ബിൽ അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബഹളംകൂട്ടി. ബിൽ അവതരിപ്പിക്കാൻ ക്യാബിനറ്റ് മന്ത്രി വേണമെന്ന് നിർബന്ധമില്ല. വകുപ്പുമന്ത്രിയുടെ അഭാവത്തിൽ ഏതെങ്കിലും മന്ത്രിസഭാംഗം അവതരിപ്പിച്ചാലും മതിയെന്നാണ് ചട്ടം.
ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പകരം സഹമന്ത്രി നിത്യാനന്ദ റായ് ആണ് അവതരിപ്പിച്ചത്. അടുത്തദിവസം ബിൽ ചർച്ചയ്‌ക്ക് എടുക്കാൻ സഭാ കാര്യപരിപാടിയിൽ തീരുമാനമാകും.