തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്.
ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്‌റ്റ് ചെയ്തത്. മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഇയാൾക്കായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഒളിവിൽപോയ പാളയം സന്തോഷിനെ പിടികൂടിയിട്ടില്ല.
















