
കണ്ണൂര്‍ : സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി.കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ പ്രണവ് ഒപ്പമുണ്ടായിരുന്നു .തളിപ്പറമ്പ് നിന്ന് കഴിഞ്ഞ ദിവസമാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയത്.
അര്‍ജുന്‍ ആയങ്കിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.സമൂഹമാധ്യമപോസ്റ്റുകളിട്ടത് ഈ ഫോണില്‍ നിന്നാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.
കണ്ണൂരില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ നാടകീയമായി പൊലീസ് പിടികൂടിയ അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ തലശേരി സബ് ജയിലിലേക്ക് മാറ്റി.
അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കൂടി വളപട്ടണം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ഊന്നുകല്‍ പൊലീസിന് കൈമാറി. ജിതിന്‍, സുഭാഷ് എന്നീ അഴിക്കോട് കപ്പക്കടവ് സ്വദേശികളാണ് പിടിയിലായത്. ജിതിന്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാണ് അറിയുന്നത്. അര്‍ജുന്‍ ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവിനെ കണ്ടെത്താനായിട്ടില്ല.പ്രണവും ആയങ്കിആയങ്കിയും ഒന്നിച്ചുണ്ടായിരുന്നു എന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാന്‍ വെവ്വേറെ നീങ്ങിയതാണെന്നുമാണ് സംശയം.