ന്യൂഡൽഹി ; ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് സർക്കാർ ചാർജ് ഈടാക്കുമെന്ന മട്ടിൽ വ്യാജ പ്രചാരണവുമായി കോൺഗ്രസ് – ഇടത് സംഘങ്ങൾ. പ്രതിപക്ഷവും ഇടതുപക്ഷ ലിബറൽ സംഘവും മോദി സർക്കാർ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന മട്ടിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.
കോൺഗ്രസ് എംപി ജയറാം രമേശ് എക്‌സിൽ എഴുതിയ പോസ്റ്റിൽ പറയുന്നത് സാധാരണ പൗരന്മാർ ഇനി യുപിഐ ഇടപാടുകൾക്ക് വില നൽകേണ്ടിവരുമെന്നാണ് . മോദി സുഹൃത്ത് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിലാണ് യുപിഐ ഇടപാടുകൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കിയതെന്നും ജയറാം രമേശ് ആരോപിച്ചു.
വ്യക്തികൾ തമ്മിലുള്ള (P2P) UPI ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടും 2,000 രൂപ വരെയുള്ള യുപിഐ പേയ്‌മെന്റുകൾ മാത്രമേ സൗജന്യമായി നിലനിൽക്കൂ എന്നും ഈ തുകയിൽ കൂടുതലുള്ള ഇടപാടുകൾക്ക് നികുതി ഈടാക്കുമെന്നും ചില മീഡിയ പോർട്ടലുകൾ റിപ്പോർട്ട് നൽകി.
ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല, യുഎസിന്റെ സമ്മർദ്ദം മൂലമാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്നും ഇവർ ആരോപിക്കുന്നു . സർക്കാർ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങൾക്ക് മുന്നിൽ എത്തിക്കുകയാണിവർ.















