
തിരുവനന്തപുരം: ദല്‍ഹിയില്‍ മോദി സര്‍ക്കാരിനെ മറിച്ചിടുക എന്ന ഉദ്ദേശ്യത്തോടെ സമരം ചെയ്ത കോക്രോച്ച് ജനതാപാര്‍ട്ടിയുടെ കലാപോദ്ദേശ്യത്തോടെ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പറന്ന രഞ്ജിനി ഹരിദാസിനെപ്പോലുള്ളവര്‍ സ്വന്തം സംസ്ഥാനത്ത് നടക്കുന്ന പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ നടക്കുന്ന സമരം കണ്ടെന്ന് നടിക്കുന്നില്ല.കേരളത്തിലെ ഒരു ഇന്‍ഫ്ലുവന്‍സര്‍ക്കും ഈ സമരം വേണ്ട. കാരണം ഇത് ബിജെപിയ്‌ക്കോ മോദിയ്‌ക്കോ എതിരായ സമരമല്ല.
കേരളത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി, ടൊവീനോ, ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം അതിന് പിന്തുണ പ്രഖ്യാപിക്കാത്തതിന് പേളി മാണിക്ക് കേരളത്തില്‍ കടുത്ത വിമര്‍ശനവും ട്രോളും നേരിടേണ്ടിവന്നു. ഈ സെലിബ്രിറ്റികള്‍ക്കൊന്നും പരീക്ഷാതട്ടിപ്പുകള്‍ ഇല്ലാതാക്കാനുള്ള സമരമല്ല താല്‍പര്യം എന്ന് പിഎസ് സി തട്ടിപ്പിനെതിരെ ഇവര്‍ പങ്കെടുക്കാത്തതില്‍ നിന്നും വ്യക്തമാണ്. ഇവര്‍ക്ക് വേണ്ടത് മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ സമരമാണ്.
സിജെപി എന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്കും ആവശ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപം തന്നെയാണ്. ഇത് വിദേശഫണ്ട് വാങ്ങിയുള്ള സമരമാണെന്ന് ഏറെക്കുറെ തെളിഞ്ഞുകഴിഞ്ഞു. ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാരിന് എതിരെ അവിടുത്തെ പിഎസ് സി ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ നേരിട്ട് സിജെപി പങ്കെടുക്കുന്നില്ല. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരിനെതിരായ ആറ് പരീക്ഷാതട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി നടക്കുന്ന സമരത്തിലും ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരോ സിജെപിയോ പങ്കെടുക്കുന്നില്ല. ഇതിനര്‍ത്ഥം പരീക്ഷ ശുദ്ധീകരിക്കുക എന്നത് ഇവര്‍ ഇറക്കുന്ന ഒരു മറ മാത്രമാണ്. ലക്ഷ്യം മോദി സര്‍ക്കാരിനെഅട്ടിമറിക്കല്‍ തന്നെ.
എന്തായാലും കേരളത്തില്‍ കഴിഞ്ഞ 35 ദിവസമായി സെക്രട്ടേറിയറ്റിന് മുന്‍പില്‍ പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരും പിഎസ് സി ഉദ്യോഗാര്‍ത്ഥികളും നടത്തുന്നസമരത്തില്‍ യുവമോര്‍ച്ച സജീവമായി പങ്കെടുക്കുന്നു.