Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

അനീഷ് അയിലംbyഅനീഷ് അയിലം
Aug 8, 2026, 05:51 am IST
inKerala, India

ന്യൂദല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ മഹാരാഷ്‌ട്ര, രാജസ്ഥാന്‍ മുതല്‍ കേരളം വരെ നീളുന്ന വമ്പന്‍ ശൃംഖലയെന്ന് സിബിഐ കുറ്റപത്രം. ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് സാമ്പത്തിക നേട്ടവും പ്രതികളില്‍ ചിലരുടെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസുകളുടെ വിജയ നിരക്ക് വര്‍ദ്ധിപ്പിക്കാനും. മഹാരാഷ്‌ട്രയില്‍ നിന്നു ചോര്‍ന്ന ചോദ്യ പേപ്പര്‍ കേരളത്തിലെത്തിയത് പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍. സിബിഐ ദല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച 94 പേജുള്ള കുറ്റപത്രത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) വിഷയ വിദഗ്ധരുള്‍പ്പെടെ 13 പ്രതികള്‍.

മഹാരാഷ്‌ട്ര സ്വദേശികളായ ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് കുറ്റപത്രത്തിലെ എന്‍ടിഎ വിദഗ്ധര്‍. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മൂന്നുപേരും ചോദ്യ പേപ്പറുകളുടെ വിവര്‍ത്തനത്തിനും പ്രൂഫ് റീഡിങ്ങിനുമിടെ ചെറിയ പേപ്പറുകളില്‍ എഴുതിയെടുത്തും മനപാഠമാക്കിയുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. പൂനെയിലെ സ്വന്തം വീടുകള്‍, ലാത്തൂരിലെ സിദ്ധിവു നായക് ആശുപത്രി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച രഹസ്യസെഷനുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും നല്കി. അതിനുശേഷം ടെലഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയും മഹാരാഷ്‌ട്ര, രാജസ്ഥാന്‍, കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോച്ചിങ് സെന്ററുകളിലേക്കും പരീക്ഷാര്‍ത്ഥികളിലേക്കും ചോദ്യങ്ങളെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കം ഉള്‍പ്പെടുന്ന വന്‍ ശൃംഖല വളരെ ആസൂത്രിതമായുള്ള ഇടപാടിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേരളത്തിലെ ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പത്തനംതിട്ട അടൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലാണെന്ന് സിബിഐ കണ്ടെത്തി. രാജസ്ഥാനിലെ സിക്കറിലുള്ള ആര്‍കെ എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി കേന്ദ്രമായാണ് ഈ വിതരണ ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്. കണ്‍സള്‍ട്ടന്‍സി ജീവനക്കാരന്‍ അഭിഷേക് സൈനിയില്‍ നിന്ന് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി സച്ചിന്‍ ധന്‍ഗറിലേക്ക് ചോദ്യങ്ങളെത്തി. അയാളുടെ ബന്ധുവും പത്തനംതിട്ട സ്വകാര്യ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ലക്ഷയ് രാജ് വഴി വിറ്റു. ഹോസ്റ്റലിലെ റൂംമേറ്റ് ഹിതേഷ് കുമാര്‍, അലന്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ഷയ് രാജിന്റെ സഹപാഠിയായിരുന്ന രജത് ചൗധരി എന്നിവര്‍ക്ക് ചോദ്യങ്ങള്‍ വിറ്റു. ഇളയ സഹോദരന്‍ ഋഷഭ് ചൗധരിക്കാണ് രജത് ചോദ്യം വാങ്ങിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ ചോദ്യപേപ്പര്‍ കൈമാറിയതിന് ശേഷം ചാറ്റുകള്‍ ലക്ഷയ് രാജ് ഡിലീറ്റ് ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി. ഈ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചോദ്യപേപ്പറുകള്‍ വന്‍വിലയ്‌ക്ക് വില്‍ക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ചാറ്റുകളും ചോര്‍ന്ന ചോദ്യപേപ്പറുകളുമടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി യാഷ് യാദവിന്റെ ഫോണില്‍ നിന്ന് ടെലിഗ്രാം സംഭാഷണങ്ങള്‍, നീറ്റ് ചോദ്യങ്ങളുടെ പിഡിഎഫ് ഫയലുകള്‍, ഗൂഢാലോചനയ്‌ക്കായി ഉപയോഗിച്ച ‘നീറ്റ് 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് എന്നിവയുടെ വിവരങ്ങളുള്‍പ്പെടെ 455 രേഖകളും 360 സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

Tags: സിബിഐ കുറ്റപത്രംneet examNational Testing Agency (NTA)NEET question paper leak caseCBI Chargesheet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.