കോട്ടയം : മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ് . പിണറായി വിജയന്‍ ഭരിച്ചപ്പോഴും ഇപ്പോള്‍ വി.ഡി. സതീശന്റെ ഭരണത്തിലും ഒരു മാറ്റവുമില്ല. പേര് മാറി എന്ന് മാത്രമാണ് വ്യത്യാസം. മുന്‍ മുഖ്യമന്ത്രി ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പഠിക്കാന്‍ വിദേശത്ത് പോയതല്ലാതെ മീനച്ചിലാറ്റിലേയോ വേമ്പനാട്ട് കായലിലേയോ മണല്‍ മാറ്റാന്‍ ഒരു നടപടിയും കൊക്കൊണ്ടില്ല. മീനച്ചിലാറ്റില്‍ മാത്രം മൂന്ന് ലക്ഷം മെട്രിക് ടണ്‍ മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. മീനച്ചിലാറ്റിലെയും വേമ്പനാട്ടുകായലിലെയും മണല്‍ നീക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൊലപാതകിയെന്ന് വിളിക്കേണ്ടി വരും.
ദുരന്തസമയങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളാണ് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് പലയിടത്തും വലിയ അപകടങ്ങള്‍ ഒഴിവായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
















