Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി അനില്‍ മേനോന്‍.ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യം തുടങ്ങി.

നിലയത്തില്‍ വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനായാണ് അനില്‍ മേനോനും സഹപ്രവര്‍ത്തക ജെസിക്ക മേയറും നിലയത്തിന് പുറത്തിറങ്ങിയത്.ക്വെസ്റ്റ് എയര്‍ലോക്ക് ഗേറ്റ് വേയിലൂടെയാണ് സ്പേസ് വാക്കിനായി അനില്‍ മേനോനും ജെസിക്ക മേയറും പുറത്തെത്തിയത്. സ്പേസ് വാക്കിനിറങ്ങിയ രണ്ട് യാത്രികരുടെയും ക്യാമറകളില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ നാസ https://www.nasa.gov/live ലഭ്യമാക്കി.

പാലക്കാട് വേരുകളുളള അനില്‍ മേനോന്‍ അമേരിക്കന്‍ പൗരനാണ്.മെഡിസിനിലും എന്‍ജിനീയറിംഗിലും ബിരുദമുണ്ട്.2014ല്‍ ഫ്‌ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമായത്. പിന്നീട് സ്‌പേസ് എക്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് സ്‌പേസ് ഫോഴ്‌സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍.

അനില്‍ മേനോന്റെ പിതാവ് ശങ്കരന്‍ മേനോന്‍ ഒറ്റപ്പാലം സ്വദേശിയാണ്. മാതാവ് എലിസബത്ത് ഉക്രൈന്‍ സ്വദേശിനി. അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും യു എസിലാണ്.

Recent Posts