Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍കോട്: പോക്‌സോ കേസില്‍ ഒളിവിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായി. കണ്ണൂര്‍ മയ്യിലിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയതോടെ ഒളിവില്‍ പോവുകയായിരുന്നു. സ്‌നേഹ മെര്‍ലിനെതിരെ നാലാമത്തെ പോക്‌സോ കേസാണിത്.
16 കാരിയുടെ അമ്മയുടെ സുഹൃത്തായിരുന്ന സ്‌നേഹ ഒരു വര്‍ഷത്തോളം കുട്ടിക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നതായും ഇതിനിടെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമാണ് മൊഴി. ലഹരി വില്‍പ്പന കേസില്‍ പ്രതിയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. ജയിലില്‍വെച്ചാണ് സ്‌നേഹയെ അവര്‍ പരിചയപ്പെട്ടത്. പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവെ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.

2025 ല്‍ 12 വയസുകാരിയെയും ആ കുട്ടിയുടെ 15 വയസുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ച കേസുകളിലും സ്‌നേഹ പ്രതിയാണ്.