ഹൈദരാബാദ്: റീല്‍സ് എടുത്ത് തുടര്‍ച്ചയായി സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തിയെന്ന ആരോപണം നേരിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക രാജിവച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ബൂക്യ ഗൗതമിയാണ് രാജിവെച്ചത്.
കഴിഞ്ഞ 12 വര്‍ഷമായി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. വിവാദത്തെ തുടര്‍ന്ന് ഏറെ നാളായി സസ്‌പെന്‍ഷനിലായിരുന്നു. രാജി പ്രഖ്യാപനവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍സിലൂടെയാണ് അറിയിച്ചത്. സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നേടാന്‍ പിന്തുണ നല്‍കിയെന്നും സര്‍ക്കാര്‍ സ്‌കൂളില്‍ ചെയ്യേണ്ട കടമകള്‍ നിര്‍വഹിച്ചില്ലെന്നും കാട്ടിയാണ് ഗൗതമിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെന്ന കാരണത്താല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ബൂക്യ ഗൗതമിക്ക് 3.28 ലക്ഷം ഫോളോവേഴ്സുണ്ട്.











