Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Aug 5, 2026, 09:12 am IST
in Kerala

പത്തനംതിട്ട: വന്‍ പ്രളയങ്ങളെ ചെറുക്കാന്‍ അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടണമെന്ന 2018ലെ നിര്‍ദേശം എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. മഹാപ്രളയശേഷം ഡാമുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രളയം പ്രതിരോധിക്കാനും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും അമിക്കസ് ക്യൂറിയും പ്രധാനമായും നിര്‍ദേശിച്ചത് റൂള്‍ കര്‍വ് പുനഃപരിശോധിക്കുക, ഡാമുകളുടെ സംയോജിത പ്രവര്‍ത്തനം നടപ്പാക്കുക, കൃത്യമായ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ്. പക്ഷേ ഇതേവരെ ഒന്നു പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഓരോ റിസര്‍വോയറിലും വിവിധ സമയങ്ങളില്‍ സൂക്ഷിക്കേണ്ട ജലനിരപ്പ് സംബന്ധിച്ച റൂള്‍ കര്‍വ് ശാസ്ത്രീയമായി പരിഷ്‌കരിക്കാന്‍ കഴിയാത്തത് ഗുരുതര പ്രശ്നമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ശക്തമായ മഴ ലഭിക്കുന്ന അവസരങ്ങളില്‍ ഡാമുകളിലെ ജലനിരപ്പ് മുന്‍കൂട്ടി നിയന്ത്രിക്കാനും അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ഏകോപനമുണ്ടാക്കാനുമുള്ള നയവും ആവിഷ്‌കരിച്ചിട്ടില്ല.

അണക്കെട്ടുകളില്‍ എക്കല്‍ അടിയുന്നത് തടയാനും സംഭരണശേഷി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കാത്തതിനു പിന്നില്‍ ക്വാറി, പാറമട ലോബിയുടെ സമ്മര്‍ദമാണെന്ന ആക്ഷേപവും ശക്തമാണ്. കേന്ദ്ര ജല കമ്മിഷന്റെ സഹായത്തോടെ നദികളിലെ നീരൊഴുക്ക് മുന്‍കൂട്ടി കാണുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും പ്രാവര്‍ത്തികമായിട്ടില്ല.

സംസ്ഥാനത്തെ പ്രധാന ജലസംഭരണികളുടെ സംയുക്ത സംഭരണ ശേഷി ഏകദേശം 5,058 ദശലക്ഷം ക്യൂബിക് മീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും വൈദ്യുതി ബോര്‍ഡിന്റെയും ജലസേചന വകുപ്പിന്റെയും നിയന്ത്രണത്തിലാണ്. ഇതില്‍ വൈദ്യുതി വകുപ്പിന്റെ ഡാമുകളുടെ സംഭരണശേഷി 3547.6 ദശലക്ഷം ക്യുബിക് മീറ്റര്‍ വരും. ഇത് ആകെ സംഭരണത്തിന്റെ 70.1% മാണ്.

ജലസേചന വകുപ്പിന്റെ ഡാമുകളുടെ ശേഷി 1,441.9 ദശലക്ഷം ക്യൂബിക് മീറ്ററും ( 28.5%), ജല അതോറിറ്റിയുടെ സംഭരണ ശേഷി 68.4 ദശലക്ഷം ക്യൂബിക് മീറ്ററും ആണെന്നാണ് കണക്ക്. എന്നാല്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന മണ്ണിടിച്ചില്‍ മൂലം ജലസംഭരണികളുടെ സംഭരണശേഷിയില്‍ 15% കുറവു വന്നതായാണ് പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്.

കേരളത്തില്‍ ആകെ 81 അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. ആകെ സംഭരണശേഷിയുടെ 48 ശതമാനവും ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലാണ്. ഇടുക്കി ഡാമിന്റെ മാത്രം സംഭരണശേഷി 70.5 ടിഎംസി വരും. അതായത് ഏകദേശം 1996 ദശലക്ഷം ക്യുബിക് മീറ്റര്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണ ശേഷി 618.4 ദശലക്ഷം ക്യുബിക് മീറ്ററാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി, ആനത്തോട് ഡാമുകളുടെ സംഭരണശേഷി 447.76 ദശലക്ഷം ഘനമീറ്ററും പമ്പ റിസര്‍വോയറിന്റേത് 31.45 ദശലക്ഷം ഘനമീറ്ററുമാണ്.

എന്നാല്‍ 1966ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ഡാമുകളുടെ സ്‌ളൂയിഡ് വാല്‍വുകള്‍ ഒരിക്കല്‍ പോലും തുറന്നുവിട്ട് ചെളിയും മണലും ഒഴുക്കി കളഞ്ഞിട്ടില്ല. അണക്കെട്ടുകളിലെ മണല്‍ ഖനനം ചെയ്ത് വില്‍ക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. കടുത്ത വേനലിനെ തുടര്‍ന്ന് 20%-ല്‍ താഴെ മാത്രം ജലമുണ്ടായിരുന്ന ഡാമുകള്‍ നാലു ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ 50% ജലം ശേഖരിച്ചു എന്നത് തന്നെ സംഭരണ ശേഷി നഷ്ടമായതിന് തെളിവാണ്.

 

 

Tags: water reservoirCentral Water CommissionFlood prevention recommendationsKerala dams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മരുതയൂര്‍ കവലയില്‍ കുണ്ടുകടവില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ജല സംഭരണി
Thrissur

47 വര്‍ഷം പഴക്കം വന്ന ജല സംഭരണി അപകടാവസ്ഥയില്‍; ഏതു നിമിഷവും നിലം പതിക്കാം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന വേണം; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചു, തമിഴ്‌നാടിന്റെ ആവശ്യം തളളി

നവീകരിച്ച ആളൂര്‍ പഞ്ചായത്തിലെ കൊമ്പടിഞ്ഞാമക്കലുള്ള കോരം കുളം
Kerala

അനുകരണീയം ഈ മാതൃക: നാടിന്റെ കൂട്ടായ്‌മയുടെ കരുത്തില്‍ കൊമ്പിടി കോരംകുളത്തിന് ജലസമൃദ്ധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.