Samskriti

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

Published by
എം.കെ. വിനോദ്കുമാര്‍

പ്രമത്തനും പാനസക്തനും സ്ത്രീജിതനുമായിരിക്കുന്ന ശഠനാണല്ലോ എന്റെ സഹോദരന്‍ എന്നാണു ശൂര്‍പ്പണഖയുടെ പരിദേവനം.

ഒന്നും അറിയേണ്ടതില്ലല്ലോ വീരശൂരപരാക്രമിയായ ലങ്കേശന്‍ രാവണന് !

വൃത്താന്തങ്ങളറിയുന്ന രാവണന്റെ ശപഥം, അവനെ ഞാന്‍ അന്തകനു നല്‍കും എന്നാണ്. പ്രേരണയേറ്റാന്‍ സഹോദരിയുടെ വാഗ്‌ധോരണിയാണ് അകമ്പടി. ദേവഗന്ധര്‍വമാനുഷ സ്ത്രീകളില്‍ സീതയെപ്പോലൊരു സുന്ദരിയെ വേറെ കണ്ടിട്ടില്ലെന്നു ശൂര്‍പ്പണഖ. കാമദേവനുപോലും ദേവതയാണവള്‍.സഹോദരനുവേണ്ടി സീതയെ പിടിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതാണ് തന്റെ അംഗഭത്തിനിടയാക്കിയതെന്ന കളവിന്റെ എരിവും ചേര്‍ക്കാന്‍ അവള്‍ മറക്കുന്നില്ല. വല്ല മായാപ്രയോഗത്തിലൂടെയും സീതയെ കൊണ്ടുവരികയേ നിവൃത്തിയുള്ളൂ എന്ന് സഹോദരന്റെ വീരത്വത്തെ പരിഹസിച്ചുകൊണ്ടുള്ള ഉപദേശവും. രാവണന്റെ ഉറക്കംകെടാന്‍ കാരണങ്ങള്‍ പലതാണ്; അപമാനം, ആശങ്ക, ആസക്തി.

Recent Posts