ന്യൂഡൽഹി: പ്രശസ്ത നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം . തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിലും വില്ലൻ വേഷങ്ങളിലടക്കം തിളങ്ങിയ താരമാണ് റാവത്ത് .
“മഹാഭാരതം” എന്ന സീരിയലിൽ അശ്വത്ഥാമാവിന്റെ വേഷവും റാവത്ത് അവതരിപ്പിച്ചു. “സർഫറോഷ്”, “ലഗാൻ”, “ഗജിനി” തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വില്ലൻ വേഷങ്ങൾ ചെയ്തു. നേപ്പാളി സിനിമയുടെ ഭാഗമായിരുന്നു പ്രദീപ് റാവത്ത്. “ചൈന ടൗൺ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും പ്രദീപ് റാവത്ത് സാന്നിധ്യമറിയിച്ചു.











