
ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ 4 ശതമാനം സംവരണം അവകാശപ്പെടാന്‍ സൈനിക പരിശീലനത്തിനിടെ അംഗവൈകല്യമുണ്ടായി പുറത്താക്കപ്പെട്ട കേഡറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി .
40 ശതമാനമോ അതില്‍ കൂടുതലോ ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ള ഔട്ട്ബോര്‍ഡ് കേഡറ്റുകള്‍ക്ക് വികലാംഗ അവകാശ നിയമത്തിലെ സെക്ഷന്‍ 34 പ്രകാരം ഈ ആനുകൂല്യം ലഭിക്കും. 40 ശതമാനം ബെഞ്ച്മാര്‍ക്കില്‍ താഴെ വൈകല്യമുള്ളവര്‍ക്കായി അനുയോജ്യമായ പദ്ധതി തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പരിശീലനത്തിനിടെ വൈകല്യങ്ങള്‍ക്കിരയാവുന്ന സൈനിക കേഡറ്റുകളുടെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച വാര്‍ത്തയില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
മുന്‍ സൈനികര്‍ക്കായി പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള സംഭാവനാ ആരോഗ്യ പദ്ധതി പ്രകാരം വികലാംഗരായ കേഡറ്റുകള്‍ക്ക് ചികിത്സാ ചെലവുകള്‍ ജീവിതകാലം മുഴുവന്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ എഎസ്ജി വെങ്കിട്ടരാമന്‍ കോടതിയെ അറിയിച്ചു.