ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച ഇസ്‌കോൺ സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം അനുവദിച്ച് കോടതി. രണ്ട് കേസുകളിലാണ് ജാമ്യം . എന്നാൽ മറ്റ് നാല് കേസുകളിലും അദ്ദേഹം വിചാരണം നേരിടുന്നതിനാൽ, അദ്ദേഹത്തിന് ഉടനടി ജയിൽ മോചനം ഉണ്ടാകില്ല.
കൊലപാതകശ്രമം, നാശനഷ്ടം വരുത്തൽ, ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുന്ന രണ്ട് കേസുകളിലാണ് ജാമ്യം അനുവദിച്ചതെന്ന് ചിന്മയ് കൃഷ്ണ ദാസിന്റെ അഭിഭാഷകൻ അപൂർവ കുമാർ ഭട്ടാചാര്യ പറഞ്ഞു. രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ മറ്റ് നാല് കേസുകൾ ചിന്മയ് കൃഷ്ണ ദാസിനെതിരെ നിലവിലുണ്ട്.
‘സമ്മിലിത് സനാതനി ജാഗരൺ ജോത്’ എന്ന ഹിന്ദു ഗ്രൂപ്പിന്റെ വക്താവാണ് ചിന്മയ് കൃഷ്ണ . ബംഗ്ലാദേശിലെ ഹിന്ദു സംഘടനകൾക്കുള്ള പ്രധാന വേദിയാണിത്. രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങൾ, സുരക്ഷ, മതസ്വാതന്ത്ര്യം എന്നിവയ്‌ക്കായാണ് ഈ സംഘടന പ്രധാനമായും നിലകൊള്ളുന്നത്.














