
ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിനാണ് പതിവ് പ്രതിമാസ നികുതി വിഹിതത്തിന് പുറമേ അധിക ഗഡുവായി ഈ തുക കേന്ദ്രം അനുവദിച്ചത്.
കേരളത്തിന് 2597 കോടി രൂപയുണ്ട്. ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക, 19,208 കോടി. ബീഹാറിന് 10,845 കോടിയും പശ്ചിമ ബംഗാളിന് 7866 കോടിയും രാജസ്ഥാന് 6460 കോടിയും കര്‍ണാടകയ്‌ക്ക് 4504 കോടിയും തമിഴ്നാടിന് 4466 കോടിയും കിട്ടി. കുറവ് ഗോവയ്‌ക്കും സിക്കിമിനുമാണ്. ഗോവയ്‌ക്ക് 398 കോടിയും സിക്കിമിന് 365 കോടിയും.
സംസ്ഥാനങ്ങള്‍, അനുവദിച്ച തുക രൂപ കോടിയില്‍ എന്ന ക്രമത്തില്‍: ആന്ധ്രപ്രദേശ് 4597, അരുണാചല്‍പ്രദേശ് 1476, ആസാം 3552, ഛത്തീസ്ഗഡ് 3602, ഗുജറാത്ത് 4094, ഹരിയാന 1484, ഹിമാചല്‍പ്രദേശ് 996, ഝാര്‍ഖണ്ഡ് 3660, മധ്യപ്രദേശ് 8010, മഹാരാഷ്‌ട്ര 7022, മണിപ്പൂര്‍ 682, മേഘാലയ 688, മിസോറം 615, നാഗാലാന്‍ഡ് 524, ഒഡീഷ 4819, പഞ്ചാബ് 2176, രാജസ്ഥാന്‍ 6460, സിക്കിം 365, തെലങ്കാന 2370, ത്രിപുര 699, ഉത്തരാഖണ്ഡ് 1244, പശ്ചിമ ബംഗാള്‍ 7866.