Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Published by
കരവാളൂര്‍ ബി. പ്രമോദ് കുമാര്‍

പുനലൂര്‍: ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കാട്ടുപഴമായ കുതിരവാലിപ്പഴം ഇന്ന് നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ചെറുനെല്ലിക്ക വലിപ്പമുള്ള ഈ പഴം പഴയകാല കാവുകളിലും വനമേഖലകളിലുമാണ് ഏറെ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ അപൂര്‍വ്വയിനം കായ്ഫലങ്ങള്‍ നാട്ടില്‍ എങ്ങും തന്നെ കാണാനില്ല.

കാവുകളും കുളങ്ങളുമൊക്കെ പരിപാലിച്ചുപോരുന്ന കരവാളൂര്‍ പീഠിക ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായുള്ള മാടന്‍നടകാവില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് വള്ളിപടര്‍പ്പുകളില്‍ നിറയെ കായ്ഫലമിട്ട് നില്‍ക്കുന്ന കുതിര വാലിപ്പഴം ശ്രദ്ധയില്‍പെട്ടത്. ചെറുനെല്ലിക്ക വലുപ്പത്തില്‍ തോടിന് അകത്ത് ചുവന്ന അല്ലിയോടെയുള്ള പഴം പുളിപ്പ് കലര്‍ന്ന മധുരം നല്‍കും. ഇത് ഏറെ ഔഷധഗുണം നിറഞ്ഞതാണെന്നും പഴമക്കാര്‍ പറയുന്നു.

കുതിരവാലിയുടെ പഴം കണ്ടെത്തിയതോടെ സ്വാദ് നുണയാന്‍ കുട്ടികളും മുതിര്‍ന്നവരും കാവില്‍ എത്തിയിട്ടുണ്ട്.

Recent Posts