Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2026, 10:36 am IST
inIndia

ന്യൂദല്‍ഹി: ശ്രീരാമഭഗവാനെയും അയോദ്ധ്യരാമക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും. ഇന്നലെ രാവിലെ പാര്‍ലമെന്റ് പരിസരത്ത് ഇന്‍ഡി മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക നാടകമാണ് കനത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക വാദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നാടകം. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രമുഖരും നിരവധി പ്രമുഖ സംന്യാസിവര്യന്മാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. ഇതില്‍ പങ്കെടുത്ത എംപിമാരെ പുറത്താക്കണമെന്നും അവരുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനോടും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോടും ആവശ്യപ്പെട്ടു.

സ്വതന്ത്ര എംപി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് കാവി വസ്ത്രം ധരിച്ചാണ് പ്രതീകാത്മക നാടകത്തില്‍ മുഖ്യവേഷത്തില്‍ എത്തിയത്. സംന്യാസിയെ പോലെ തോന്നിക്കുന്ന വേഷത്തിലായിരുന്നു അദ്ദേഹം. അയോദ്ധ്യയിലെ ബാലകരാമ വിഗ്രഹത്തിന്റെ ചിത്രവും കയ്യിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടികളില്‍ പ്രതിപക്ഷ എംപി മാരില്‍ ചിലര്‍ വന്ന് പണം സംഭാവനയായി ഇട്ടു. ഇങ്ങനെ ലഭിച്ച പണം പപ്പു യാദവ് കീശയിലാക്കുന്നു. അപ്പോള്‍ മറ്റുള്ളവര്‍ അതിനെ ചോദ്യം ചെയ്യുന്നതായാണ് അവതരിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റിലെ മകരദ്വാറിന് മുന്നിലായിരുന്നു പ്രതിഷേധം. രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭണ്ഡാരത്തില്‍ പണം നിക്ഷേപിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ നടന്നെന്ന് പറയപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയോ ശ്രദ്ധക്ഷണിക്കലോ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ജനകോടികളുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമചന്ദ്രനേയും രാമക്ഷേത്രത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന നടപടി പാര്‍ലമെന്റ് പരിസരത്ത് കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും നേതൃത്വത്തിലുണ്ടായത്.

പ്രതിപക്ഷ നടപടിയെ ബിജെപി എംപി സാക്ഷി മഹാരാജ് അപലപിച്ചു. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ മുഴുവന്‍ പ്രതിപക്ഷവും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണിത്. സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ലോക്‌സഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപി എംപിയും രാമായണം സീരിയലില്‍ ശ്രീരാമനായി വേഷമിട്ട നടനുമായ അരുണ്‍ ഗോവില്‍ പ്രതിപക്ഷ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഈ വിഷയം ബന്ധപ്പെട്ട സമിതികളിലാണ് ഉന്നയിക്കേണ്ടതെന്ന് അരുണ്‍ ഗോവില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അത് അവസാനിക്കുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രാമക്ഷേത്ര നിര്‍മാണകാലം മുതല്‍ ഈ പണികളൊക്കെയാണ് ചെയ്യുന്നതെന്ന് ബിജെപി എംപി സുധാംശു ത്രിവേദി പ്രതികരിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന സംഭാവന മോഷണം ഉയര്‍ത്തിക്കാട്ടുന്നതിനായി കാവി വസ്ത്രം ധരിച്ച സ്വതന്ത്ര എംപി പപ്പു യാദവും മറ്റ് പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റ് സമുച്ചയത്തില്‍ നടത്തിയ ‘കുറ്റകൃത്യത്തെ’ വിഎച്ച്പി അപലപിച്ചു, പ്രകടനം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു.

 

Tags: protests intensifyHindu sentiments hurtCongress Insults Lord Ramathe Ayodhya Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.