Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും സമഗ്രമായ മാറ്റങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ്.ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡി ജി പി പദവി നല്‍കി. എ ഡി ജി പി സ്ഥാനത്തിരിക്കെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയത്. എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്.സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ് ശ്രീജിത്ത് ജയില്‍ മേധാവിയായി തന്നെ തുടരും.

മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്തയെ ബെവ്‌കോ സി എം ഡി.യായി നിയമിച്ചു.മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബല്‍റാം കുമാര്‍ ഉപാധ്യായയെ അഗ്നിരക്ഷാസേന മേധാവിയായും നിയമിച്ചു. സംസ്ഥാനത്തെ ക്രമസമാധാന – ഭരണനിര്‍വഹണ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പൊലീസ് തലപ്പത്തെ പുതിയ അഴിച്ചുപണിയെന്നാണ് വിശദീകരണം.

 

Recent Posts