Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യ. വനിതാ താരങ്ങളായ അസ്മിത ദേയും യാമിനി മൗര്യയും രണ്ട് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ഫൈനലില്‍ പോരാടിയ ഹര്‍ഷ് സിംഗ് വെള്ളി മെഡലും നേടി. ഇതോടെ ജൂഡോയില്‍ മത്സരിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങളും മെഡല്‍ നേടി.

ഫൈനലില്‍ ശക്തമായി പോരാടിയാണ് അസ്മിത ഇന്ത്യയ്‌ക്കായി ആദ്യ സ്വര്‍ണം നേടിയത്.യാമിനി എതിരാളിക്കുമേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി സ്വര്‍ണം കൈപ്പിടിയിലാക്കി.

ഫൈനലില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഫിനിഷിംഗില്‍ കൈവിട്ടതോടെ ഹര്‍ഷിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജൂഡോയിലെ മെഡല്‍ നേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് 2026-ല്‍ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 19 ആയി. (5 സ്വര്‍ണം, 10 വെള്ളി, 4 വെങ്കലം).

 

Recent Posts