ന്യൂദല്‍ഹി: പിഎം കിസാന്‍ സമ്മാന്‍ നിധി 2030-31 സാമ്പത്തിക വര്‍ഷം വരെ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിന് 3,15,614 കോടി ചെലവാകും. 2019 ഫെബ്രുവരി 24 നാണ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം, യോഗ്യരായ ഓരോ കര്‍ഷക കുടുംബത്തിനും പ്രതിവര്‍ഷം 6,000 രൂപ ലഭിക്കുന്നുണ്ട്. 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കര്‍ഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്‌ക്കുകയാണ് ചെയ്യുന്നത്.
ഇതുവരെ പദ്ധതി പ്രകാരം 23 ഗഡുക്കളായി 4.47 ലക്ഷം കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് കൈമാറി. പദ്ധതിയിലെ ഓരോ നാല് ഗുണഭോക്താക്കളില്‍ ഒരാള്‍ സ്ത്രീയാണ്.
കിസാന്‍ സമ്മാന്‍ നിധിയുടെ 23ാം ഗഡു ജൂണ്‍ 20 ന് നല്‍കി. 24-ാം ഗഡു ഒക്ടോബറില്‍ ലഭിച്ചേക്കും.
















