Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മെയ് 30 വരെ പുതുക്കാം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
May 11, 2026, 11:01 am IST
inKerala, India

പത്തനംതിട്ട: പിഎം കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെ കാര്‍ഷിക ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഡിജിറ്റല്‍ കാര്‍ഷിക വിവര സങ്കേതത്തില്‍ (അഗ്രിസ്റ്റാക്ക് ) ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാം.

കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പല സംസ്ഥാനങ്ങളും വക മാറ്റി ചെലവാക്കി, അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് പ്രതിവിധിയായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കിത്തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സാധാരണ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനോടെ കര്‍ഷകര്‍ക്ക് സബ്‌സിഡി അടക്കം എല്ലാ ആനുകൂല്യവും നേരിട്ട് ലഭിക്കും. ഇപ്പോള്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നവര്‍ക്കും കതിര്‍ ആപ്പില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഗ്രിസ്റ്റാക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കൃഷി വകുപ്പ് അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍

കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവയുമായി കൃഷിഭവനില്‍ എത്തി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സ്വന്തമായോ അക്ഷയ സെന്റര്‍, കോമണ്‍ സര്‍വീസ് സെന്റര്‍ ഇവ മുഖാന്തിരവും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 21 അക്ക കര്‍ഷക ഐഡി ലഭിക്കും. ഈ കാര്‍ഡ് ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാം.

ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ വിവരങ്ങളും റവന്യൂ ഭൂരേഖ വിവരങ്ങളും ഒത്ത് നോക്കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള പരിശോധന പൂര്‍ത്തിയായാലേ കര്‍ഷകര്‍ക്ക് ഐഡി കാര്‍ഡ് ലഭിക്കൂ.

കര്‍ഷകരുടെ കണക്കും വില്ലേജ് ഓഫീസിലെ കണക്കുമായി വ്യത്യാസം ഉണ്ടങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടില്ല. തെറ്റായ വിവരം നല്‍കിയതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് രജിസ്‌ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാതെയുമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സൈബര്‍ തട്ടിപ്പില്‍ കരുതല്‍ വേണം

പത്തനംതിട്ട: കര്‍ഷകരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎം കിസാന്‍ സാമ്പത്തിക പദ്ധതിയുടെ മറവിലാണ് പ്രധാനമായും തട്ടിപ്പ്. പല കര്‍ഷകര്‍ക്കായി 14 ലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസില്‍ ലഭിച്ച പരാതികളില്‍ നിന്നു വ്യക്തമാകുന്നു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് മാത്രം 20 ഓളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

2018 മുതല്‍ ഭാരതത്തില്‍ പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒരു എപികെ ഫയലും കര്‍ഷകരുടെ മൊബൈലിലേക്ക് അയച്ചാണ് തട്ടിപ്പ്. ഇതിനൊപ്പം ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശബ്ദസന്ദേശവുമുണ്ടാവും. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ എസ്.എം.എസ് അനുമതിക്കുള്ള നിര്‍ദേശം വരും. ഇത് നല്‍കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും കര്‍ഷകന്റെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇത്തരം സന്ദേശം ലഭിച്ചാലുടന്‍ 1930 എന്ന നമ്പറിലോ സൈബര്‍ പോലീസിനെയോ അറിയിക്കണമെന്ന് കൃഷി വകുപ്പ് പറയുന്നു.

Tags: PM Kisan Samman NidhiFarmers' identity cardsAgristack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

India

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

കോയമ്പത്തൂരില്‍ പ്രകൃതി കൃഷി ഉച്ചകോടി 2025ന്റെ ഉദ്ഘാടന വേദിയിലെത്തിയ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമര്‍പ്പിച്ചപ്പോള്‍
India

പിഎം കിസാന്‍ സമ്മാന്‍ നിധി 21-ാംഗഡു: 18,000 കോടി രൂപ കൂടി കര്‍ഷകരിലേക്ക് ; ഇതുവരെ കൈമാറിയത് നാല് ലക്ഷം കോടി

Kerala

ഭാര്യയും ഭർത്താവും മക്കളും കൈപ്പറ്റി! പിഎം കിസാൻ ആനുകൂല്യത്തിൽ കേരളത്തിൽ വൻ ക്രമക്കേട്: നിരവധി അനർഹർ പണം കൈപ്പറ്റി

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.