Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി.37.59 കോടി രൂപയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്.

കേസിലെ 16 പ്രതികളുടെ 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് ഈ സ്വത്തുക്കള്‍. കണ്ടുകെട്ടല്‍ ഉത്തരവ് ഇഡി റവന്യു അധികൃതര്‍ക്ക് കൈമാറി.

300 കോടി രൂപയില്‍ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തല്‍. സൊസൈറ്റി മുന്‍ പ്രസിഡന്റ് എ ആര്‍ ഗോപിനാഥന്‍, സെക്രട്ടറി പ്രദീപ്കുമാര്‍, ക്ലര്‍ക്ക് രാജീവ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസില്‍ പ്രതി സ്ഥാനത്തുളളത്.ഇതില്‍ എ ആര്‍ ഗോപിനാഥന്‍ മരിച്ചു.തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്.

 

Recent Posts