Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടവെട്ടി: ഔഷധ സേവ ആഗസ്ത് ഒന്നിന് രാവിലെ 5 മുതല്‍ 2 വരെ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍. വൈകിട്ട് 5.30 ന് തൃശൂര്‍ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാര്‍ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കും. കൊച്ചി ഇസ്‌കോണിലെ ഭക്തരാണ് ക്ഷേത്രത്തില്‍ ഔഷധസേവയ്‌ക്ക് എത്തുന്ന മുഴുവനാളുകള്‍ക്കും ഔഷധം നല്‍കുന്നത്. ഔഷധസേവയ്‌ക്ക് ശേഷം എല്ലാ ഭക്തജനങ്ങള്‍ക്കും കര്‍ക്കിടക കഞ്ഞി കൂടി വിതരണം ചെയ്യുന്നുണ്ട്.

ചടങ്ങുകള്‍ക്ക് മാധവന്‍ നമ്പൂതിരി പടിഞ്ഞാറേമഠം, ക്ഷേത്രമേല്‍ശാന്തി പെരിയമന ഹരിനാരായണന്‍ നമ്പൂതിരി, ഔഷധസേവയുടെ ചെയര്‍മാന്‍ പ്രസിദ്ധ നന്ദദാസ് പ്രഭു എന്നിവര്‍ നേതൃത്വം നല്‍കും. ഈ വര്‍ഷം ഔഷധസേവയ്‌ക്ക് 70000 ഭക്തജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഔഷധ സേവയ്‌ക്ക് രാവിലെ 5 മുതല്‍ രണ്ടുവരെ തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസ് ഉണ്ടാവും.

ഡോ. ഗീത ബാംഗ്ലൂര്‍ രചിച്ച് ക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഉദിത് ചൈതന്യ നിര്‍വഹിക്കും. പഞ്ചപാണ്ഡവരില്‍ നകുലന്‍ പ്രതിഷ്ഠച്ചു എന്നു കരുതുന്ന ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് പിള്ളേരോണമായി ആചരിക്കും. തിരുവോണ ഊട്ടിന്റെ ഉദ്ഘാടനം ഗോവിന്ദന്‍ നമ്പൂതിരി കൈപ്പകശ്ശേരിമന നിര്‍വഹിക്കും. കുട്ടികള്‍ക്ക് ഓണക്കോടി വിതരണം അനിമോന്‍ നന്ദനം നിര്‍വഹിക്കും. അറയാനിക്കല്‍ അമ്പിളി സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം അനിമോന്‍ നന്ദനം നിര്‍വഹിക്കും.

തിരുവോണ ഊട്ടിനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദര്‍ശിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി തിരുവോണഊട്ടില്‍ കൂടി പങ്കെടുക്കുന്നതിന് അഞ്ചമ്പല ദര്‍ശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര പരിസരത്തുനിന്നും ആരംഭിക്കും.

Recent Posts