Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: വാസ്തുശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രചാരണത്തിനും ജീവകാരുണ്യ – സാമുദായിക മേഖലകളിലെ വിശിഷ്ട സേവനങ്ങള്‍ക്കും അംഗീകാരമായി പ്രമുഖ വാസ്തുഗുരുവും കോഴിക്കോട് സ്വദേശിയുമായ ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിച്ചു. വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയാണദ്ദേഹം.

ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പാലക്കാട് സെന്ററില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ പ്രൊഫസര്‍ ഡോ. സുരേഷ് കെ. ഗുപ്തന്‍, സീനിയര്‍ ഫാക്കല്‍റ്റികളായ ജുമൈല, യൂസഫ് ഫാറൂഖ്, അട്ടപ്പാടി മാണിസാര്‍ എന്നിവരില്‍ നിന്ന് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി.

വാസ്തു സയന്‍സിലെ ആധികാരിക ഗവേഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂണിവേഴ്‌സിറ്റിയുടെ ആദരം. ചടങ്ങിനോടനുബന്ധിച്ച് പോഷകാഹാര സെമിനാറും സംഘടിപ്പിച്ചു.

Recent Posts