World

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതായി വാര‍്ത്ത.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതായി വാര‍്ത്ത. കഴിഞ്ഞ നാല് വര്‍ഷത്തിലെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവുംകുറഞ്ഞ നിക്ഷേപമാണ് ഇപ്പോള്‍ അമേരിക്കന്‍ ട്രഷറിയില്‍ ഉള്ളത്.

ഇന്ത്യ അമേരിക്കയ്‌ക്ക് രാഷ്‌ട്രീയമായ ഒരു സന്ദേശമാണ് ഇതുവഴി നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. . രൂപയുടെ സ്ഥിരതയും ഇതുവഴി ഇന്ത്യ ലക്ഷ്യമാക്കുന്നു.

ഇത് 200 ബില്യണ്‍ ഡോറളില്‍ താഴെ മാത്രമാണെന്ന് പറയുന്നു. 2025ലെ ഒക്ടോബറിലെ കണക്കാണിത്. 2024 ഒക്ടോബറില്‍നിന്നും 2025 ഒക്ടോബര്‍ വരെയുള്ള കണക്കെടുത്താല്‍ ഏകദേശം ഇന്ത്യ 50.7 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു.

അതേ സമയം ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം താരതമ്യേന വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയുടെ കൈവശം 881 ടണ്‍ സ്വര്‍ണ്ണം ഉണ്ട്.

Recent Posts