
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്‌ക്ക് താഴെയെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,720 രൂപയാണ് വില. ഗ്രാമിന് 155 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,215 രൂപയായി.
അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാനത്തെ സ്വർണവിലയില്‍ വരും ദിവസങ്ങളിലും മാറ്റങ്ങള്‍ തുടരാനാണ് സാധ്യത. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയുടെ റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23നാണ് പവൻവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.