Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 01:04 pm IST
in Kerala

പത്തനംതിട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പത്ത് വര്‍ഷം മൗനം ഭജിച്ച കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, മണ്ഡലകാലത്തിനു മൂന്നര മാസം മാത്രം ബാക്കിനില്‍ക്കെ വിഷയം ആളിക്കത്തിക്കാന്‍ വീണ്ടും ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം ചരല്‍കുന്നില്‍ നടന്ന ജോസഫ് വിഭാഗം നേതൃക്യാമ്പിലാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതില്‍ തര്‍ക്കമില്ലെങ്കിലും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന വര്‍ഷങ്ങളില്‍ വാതുറക്കാതിരുന്നവര്‍ ശബരിമല സീസണ്‍ ആരംഭിക്കാറാകുമ്പോള്‍ ഇതു കുത്തിപ്പൊക്കിയതില്‍ രഹസ്യ അജണ്ട ഉണ്ടെന്ന ആരോപണം ശക്തമാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയം ആളിക്കത്തിക്കുന്നത്. അതിനു പിന്നില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആയിരിക്കും എന്നതാണ് ഇക്കാലമത്രയുമുള്ള അനുഭവം.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ പുതിയ ഡാം നിര്‍മിക്കാന്‍ സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നാണ് കേരള കോണ്‍ഗ്രസ് പ്രമേയത്തിലെ ആവശ്യം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമില്ല. കേന്ദ്ര ഇടപെടലിനു സമ്മര്‍ദം ശക്തമാക്കി തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. കേരള കോണ്‍ഗ്രസ് നിയമസഭ കക്ഷിനേതാവും മന്ത്രിയുമായ മോന്‍സ് ജോസഫ് ആണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് ആയിരുന്നു അധ്യക്ഷന്‍.

ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നര മാസം മാത്രമാണ് ബാക്കി. തീര്‍ത്ഥാടനത്തിന് മുമ്പ് കേരളത്തില്‍ തമിഴ്‌നാട് വിരുദ്ധവികാരവും തമിഴ്‌നാട്ടില്‍ കേരളവിരുദ്ധതയും ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തല്‍പരകക്ഷികള്‍ മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തുന്നത്.

വണ്ടിപ്പെരിയാര്‍ ചപ്പാത്തിലും സത്രത്തിലും ഉപരോധം ഏര്‍പ്പെടുത്തി തീര്‍ത്ഥാടന പ്രവാഹത്തിന് തടയിടാനാണ് ശ്രമമെന്ന വിമര്‍ശനം ശക്തമാണ്.

വിഷയത്തില്‍ ആശങ്കയുമായി മുല്ലപ്പെരിയാര്‍ സമര സമിതി കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് പെരിയാര്‍ തീരവാസികളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി കണ്‍വീനര്‍ ഷാജി പി. ജോസഫ് പറഞ്ഞു. അണക്കെട്ടില്‍ സുപ്രീംകോടതി നിര്‍ദേശിച്ച കോംപ്രിഹെന്‍സീവ് ഡാം സേഫ്റ്റി ഇവാലുവേഷന്‍ ഉടന്‍ നടത്തണമെന്നും പുതിയ ഡാം നിര്‍മിക്കുന്നതിന് ഇരുസംസ്ഥാനങ്ങളും ധാരണയിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: MullaperiyarKerala Congress Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Kerala

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

പുതിയ വാര്‍ത്തകള്‍

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.