Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 10:04 am IST
inSamskriti

ഗഹനമായ വിഷയങ്ങള്‍ പഠിക്കാന്‍ എപ്പോഴും ജാഗരൂകനായ ലക്ഷ്മണന്‍ പഞ്ചവടിയിലെ താമസത്തിനിടയില്‍, രാമനോട് മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്തെന്ന് വിശദീകരിക്കാന്‍ വിനയപൂര്‍വം അഭ്യര്‍ത്ഥിച്ചു. മറുപടിയായി, രാമന്‍ മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള, അസ്തിത്വസംബന്ധിയായ അതിഗഹനമായ സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുത്തു. യഥാര്‍ത്ഥ മോക്ഷം നിസ്വാര്‍ത്ഥസേവനത്തിലൂടെയും, ഭക്തിയിലൂടെയും, ഭഗവാനെക്കുറിച്ചുള്ള നിത്യസ്മരണയിലൂടെയുമാണ് കൈവരുന്നത്. ഭക്തി, അല്ലെങ്കില്‍ പ്രേമഭക്തി, ഒരുവന്റെ ഹൃദയം ശുദ്ധീകരിക്കുകയും അജ്ഞാനത്തെ നീക്കുകയും ചെയ്യു ന്നു. അതവനെ ദിവ്യതയുടെ നേരനുഭവത്തിലേക്ക് നയിക്കുന്നു.

ശൂര്‍പ്പണഖാഗമനം

ശൂര്‍പ്പണഖ രാവണന്റെ സമീപത്ത്

രാമസീതാലക്ഷ്മണന്മാര്‍ പഞ്ചവടിയില്‍ സമാധാനപൂര്‍വം കഴിഞ്ഞു വരവേ, അവരുടെ പ്രശാന്തമായ ദിനങ്ങള്‍ രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടെ വരവോടെ കലുഷമായിത്തീര്‍ന്നു. രാക്ഷസചക്രവര്‍ത്തിയായ രാവണന്റെ സഹോദരിയാണ് താനെന്ന് അവള്‍ അഹങ്കാരത്തോടെ പ്രഖ്യാപിച്ചു. ഒട്ടും നാണമില്ലാതെ, അവള്‍ രാമനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. രാമന്‍, ഒരു പുഞ്ചിരിയോടെ അവളുടെ ആഗ്രഹം നിരസിച്ചു, പ്രിയപത്‌നിയായ സീതയോടുള്ള പ്രേമവും തന്റെ ഏകപത്‌നീവ്രതവും എങ്ങനെയെന്ന് അവളോടു വിശദീകരിച്ചു. പിന്നെ കളിയായി, രാമന്‍ അവളെ ലക്ഷ്മണന്റെ സമീപത്തേക്ക് പറഞ്ഞയച്ചു. പക്ഷേ ലക്ഷ്മണനും ഒരു പുഞ്ചിരിയോടെ, താന്‍ രാമന്റെ ഭൃത്യനാണെന്നും തന്നെ വരിച്ചാല്‍ അവളും വെറുമൊരു ദാസിയാവുമെന്നും പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്തിയയച്ചു. രാമലക്ഷ്മണന്മാരുടെ പ്രേമനിരാസം ശൂര്‍പ്പണഖക്കു വലിയ അപമാനമായി, പെട്ടെന്നത് കോപവുമായി മാറി. അവള്‍ ആകര്‍ഷകമായ രൂപം വെടിഞ്ഞ്, ഭയാനകമായ യഥാര്‍ത്ഥ രൂപം വെളിപ്പെടുത്തി, ക്രുദ്ധയായി തന്റെ എതിരാളിയെന്ന് കണ്ട് സീതയുടെ നേര്‍ക്ക് ചാടിവീണു. സദാ ജാഗരൂകനായ ലക്ഷ്മണന്‍, പെട്ടെന്ന് വാള്‍ വീശി അവളുടെ കാതും മൂക്കും മുറിച്ചു.

ഖരദൂഷണാദി യുദ്ധം
അതിയായ വേദനയോടെ, ഉള്ളില്‍ നിറഞ്ഞ പകയോടെ, ശൂര്‍പ്പണഖ സഹോദരനും ആ പ്രദേശത്തിന്റെ സംരക്ഷകനുമായ ഖരന്റെ സമീപത്തേയ്‌ക്ക് ഓടിയെത്തി. അവന്‍ പതിനാലായിരം രാക്ഷസന്മാര്‍ ഉള്ള തന്റെ മുഴുവന്‍ സൈന്യത്തെയും ദൂഷണന്റെയും ത്രിശിരസ്സിന്റെയും നേതൃത്വത്തില്‍ രാമ ലക്ഷ്മണന്മാരെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ആകാശം നടുക്കുന്ന പോരില്‍ രാമന്റെ അമ്പുകള്‍ തീപോലെ പെയ്ത്, രാക്ഷസന്മാരെ ഒന്നൊന്നായി നശിപ്പിച്ചു. അവസാനം ഇന്ദ്രന്റെ അമ്പിനാല്‍ ഖരന്‍ കൊല്ലപ്പെട്ടു. അവന്റെ തല ലങ്കയുടെ കോട്ടവാതിലില്‍ ചെന്നു തട്ടിത്തകര്‍ന്നുവീണു.

വനത്തിലെ ഋഷിമാര്‍, രക്ഷസന്മാരെ ഇല്ലാതാക്കി അവരുടെ സങ്കടമോചനത്തിന് വഴിയൊരുക്കിയതില്‍ നന്ദിയോടെ, മൂവരുടെയും സുരക്ഷയ്‌ക്കായി മായയുടെ സ്വാധീനത്തില്‍പ്പെടാതിരിക്കാനുള്ള വസ്തുക്കള്‍ ലക്ഷ്മണന്റെ കയ്യില്‍ കൊടുത്തുവിട്ടു. രാമന്‍ അതില്‍നിന്നും സീതയ്‌ക്ക് നെറ്റിയിലണിയാന്‍ ചൂഡാരത്‌നവും ലക്ഷ്മണന് ശക്തമായ ഒരു ശരീരകവചവും നല്കി സ്വയം പവിത്രമോതിരവും അണിഞ്ഞു.

ശൂര്‍പ്പണഖയ്‌ക്കുണ്ടായ അപമാനവും ഖരന്റെ ദയനീയമായ പരാജയവും പെട്ടെന്നുതന്നെ ലങ്കയിലുള്ള രാവണന്റെ ചെവിയിലെത്തി. അപമാനിതയും വിരൂപയുമായ ശൂര്‍പ്പണഖയുടെ ദേഹത്തുനിന്നും രക്തം അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു. രാവണന്റെ രാജധാനിയില്‍ ചെന്ന് തന്റെ സഹോദരന്റെ അശ്രദ്ധയെപ്പറ്റി പരിഹസിച്ച്, ”എപ്പോഴും കിടന്നുറങ്ങാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍” രാവണനോട് ആവശ്യപ്പെട്ടു. രാജകുമാരന്മാരുടെ കൂടെയുള്ള സീതയുടെ അഭൗമസൗന്ദര്യത്തെക്കുറിച്ച് ശൂര്‍പ്പണഖ സംസാരിച്ചപ്പോള്‍, അയാളുടെ കോപം അസൂയയിലേക്കും ആസക്തിലേക്കും മാറി. അത് രാവണന്റെ ഹൃദയത്തില്‍ അപകടകരമായ കാമത്തിന്റെ വിത്ത് നട്ടു.

Tags: ramayanaLord RamaDevotionalRamayana Masam 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.