Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ഹരിയാനയിലെ പാനിപ്പത്തില്‍ ജൂലൈ 24, 25, 26 തീയതികളില്‍ ചേര്‍ന്ന രാഷ്‌ട്രസേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡല്‍ അംഗീകരിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 06:30 am IST
in Article

ഏതൊരു രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് അതിന്റെ ജനസംഖ്യയാണ്. അതിനാല്‍, ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ്. നിരവധി പതിറ്റാണ്ടുകളായി ഭാരതത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി സ്വീകരിച്ച വിവിധ നടപടികള്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ജനസംഖ്യ എന്നത് സ്ഥിതിവിവരക്കണക്കുകളുടെ മാത്രം കാര്യമല്ല; അത് ഒരു സമൂഹത്തിന്റെ തനിമയാണ്. ഭാരതത്തില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ ഈ തനിമയെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. സര്‍വ്വപന്ഥ സമാദരണം (എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാനം), വസുധൈവ കുടുംബകം, ഹിന്ദു ലോകവീക്ഷണത്തിന്റെ വെളിച്ചത്തില്‍ വികസിച്ച മറ്റ് സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയുടെ ഉദാത്തമായ ആദര്‍ശങ്ങളിലാണ് ഭാരതത്തിന്റെ തനിമ വേരൂന്നിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കനുസരിച്ച്, ഹിന്ദു ജനസംഖ്യ 1951ലെ 84.68 ശതമാനത്തില്‍ നിന്ന് 2015ല്‍ 78.06 ശതമാനമായി കുറഞ്ഞു, അതേസമയം മുസ്ലിം ജനസംഖ്യ 1951ല്‍ 9.84 ശതമാനമായിരുന്നത് 2015ല്‍ 14.09 ശതമാനമായി വര്‍ദ്ധിച്ചു. മറ്റ് വിഭാഗങ്ങളിലെ വര്‍ധനവ് താരതമ്യേന നാമമാത്രമാണ്. വിവിധ സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ അനുപാതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദു ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളുടെ അവസ്ഥ ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളുടെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. കശ്മീര്‍ താഴ്‌വരയിലാകെയും ബംഗാളിന്റെ ചില ഭാഗങ്ങളിലും ബിഹാറിലും കേരളത്തിലെ ചില ജില്ലകളിലും അസമിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളിലും സാമുദായിക ഐക്യം ഇതിനകം തന്നെ തകര്‍ന്നിട്ടുണ്ട്. അത്തരം ജനസംഖ്യാ അസന്തുലിതാവസ്ഥ മുമ്പ് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയായിരുന്നു എന്ന് മാത്രമല്ല, 1947ല്‍ രാജ്യവിഭജനത്തിലാണത് കലാശിച്ചത്.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പ്രാദേശിക സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഭാഷ, സാമൂഹിക ഐക്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് റോഹിംഗ്യകളും ബംഗ്ലാദേശികളും നടത്തുന്ന നുഴഞ്ഞുകയറ്റവും ഒരു പ്രധാന ഘടകമാണ്. ഇത് തദ്ദേശീയ പൗരന്മാരുടെ തൊഴിലവസരങ്ങളെയും ഭൂമിയെയും പ്രകൃതിവിഭവങ്ങളെയും ബാധിച്ചിട്ടുണ്ട്. ജനസംഖ്യാ അസന്തുലിതാവസ്ഥ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ പരമാധികാരത്തിനും ഗുരുതര വെല്ലുവിളി ഉയര്‍ത്തുന്നു. അതേസമയം, സംഖ്യാബലം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടിത ശ്രമങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനങ്ങളും ലവ് ജിഹാദും ജനസംഖ്യാ അനുപാതത്തിലെ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.

ഇത് സെന്‍സിറ്റീവായ പ്രശ്നമാണ് അതുകൊണ്ടുതന്നെ സമൂഹം മൊത്തത്തില്‍ ഇതേപ്പറ്റി ഗൗരവമായി ചിന്തിക്കണം. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്, ഹിന്ദുസമൂഹം സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. ഇന്ന്, സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിടുന്ന, ഉന്നത വിദ്യാഭ്യാസമുള്ള നിരവധി ഹിന്ദു യുവാക്കള്‍ കുടുംബജീവിതത്തോട് നിസ്സംഗത കാണിക്കുന്നു. വിവാഹങ്ങള്‍ വൈകുന്നതും കുട്ടികളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും കുട്ടികളുണ്ടാകാതിരിക്കുന്നതും ഒരു കുട്ടിയില്‍ മാത്രം ഒതുങ്ങുന്നതുമെല്ലാം ജനസംഖ്യാ വളര്‍ച്ച കുറയുന്നതിന് കാരണമായി.

സമൂഹത്തിലെ ചില വിഭാഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി പ്രസവം ബോധപൂര്‍വ്വം പരിമിതപ്പെടുത്തുമ്പോള്‍, മറ്റ് വിഭാഗങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍, വലിയ കുടുംബങ്ങള്‍ തുടങ്ങിയ രീതികളിലൂടെ അവരുടെ എണ്ണം കൂട്ടുകയാണ്. ഇതും ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ജാതി വിഭജനം സൃഷ്ടിക്കല്‍, സ്വയം ഹിന്ദുവെന്ന് സമ്മതിക്കാതിരിക്കല്‍, വ്യക്തിപരമായ പുരോഗതിക്ക് തടസമെന്ന് കരുതി മാതൃത്വം നിഷേധിക്കുന്ന യുവതികള്‍, ഡിഐഎന്‍കെ (ഡബിള്‍ ഇന്‍കം, നോ കിഡ്സ്) യുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത എന്നിവയും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങളില്‍ ഒന്നാണ്.

ഇന്ന്, ഭാരതം ഒരു യുവ രാഷ്‌ട്രമാണ്. അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍, ഇതേ ജനസംഖ്യ ക്രമേണ പ്രായമാകും. ജനനസംഖ്യ കുറയുകയാണെങ്കില്‍ രാജ്യത്തെ യുവാക്കളുടെ എണ്ണവും ഗണ്യമായി കുറയും. ഇന്നത്തെ തലമുറ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അവരെ പിന്തുണയ്‌ക്കാന്‍ യുവാക്കളില്ലാതാകുന്ന അവസ്ഥ സമൂഹത്തെ ദുര്‍ബലപ്പെടുത്തും. വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തനങ്ങള്‍, ലവ് ജിഹാദ്, നുഴഞ്ഞുകയറ്റം എന്നിവ തടയുന്നതിന് ആവശ്യമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് രാഷ്‌ട്രസേവികാ സമിതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും നുഴഞ്ഞുകയറ്റം തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വിദേശ പൗരന്മാരുടെ കടന്നുകയറ്റം പൂര്‍ണമായും തടയണം. അത്തരത്തില്‍ കടന്നുകയറുന്നവരെ തിരിച്ചറിഞ്ഞ് നാടുകടത്തുക എന്നത് ഓരോ സര്‍ക്കാരിന്റെയും ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്.

വടക്കുകിഴക്കന്‍ മേഖലയിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മൂലം, 2047 ആകുമ്പോഴേക്കും തദ്ദേശീയ ജനത ന്യൂനപക്ഷമായി മാറിയേക്കാമെന്ന് സുപ്രീം കോടതി നിയമിച്ച ഹസാരിക കമ്മിഷന്‍ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കെതിരായ ജിഹാദി ഘടകങ്ങളുടെ ആക്രമണാത്മക നയങ്ങള്‍ ഈ പ്രദേശങ്ങളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ അതിവേഗം വഷളാക്കുകയാണ്.

ഈ വെല്ലുവിളിയെ നേരിടാനും വരാനിരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെക്കുറിച്ച് ഭാവി തലമുറയെ ബോധവാന്മാരാക്കാനും സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. സമയബന്ധിതമായ വിവാഹങ്ങള്‍, ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃത്വം, സാമൂഹികമായ കടമകള്‍ നിറവേറ്റല്‍ എന്നിവ പ്രോത്സാഹിപ്പിക്കണം. ജാതി അല്ലെങ്കില്‍ സമുദായാധിഷ്ഠിത രാഷ്‌ട്രീയത്തിന് പകരം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സാമ്പത്തിക വികസനം എന്നിവയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കണം. സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകുന്ന എല്ലാ ഘടകങ്ങളും തിരിച്ചറിഞ്ഞ്, ഈ ഗുരുതര പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് നിയമപരവും സൃഷ്ടിപരവുമായ ശ്രമങ്ങള്‍ നടത്തണം.

രാജ്യത്തുടനീളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായ ഒരു ഏകീകൃത ദേശീയ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും രാഷ്‌ട്രസേവികാ സമിതി അഭ്യര്‍ത്ഥിക്കുന്നു. രാജ്യമെമ്പാടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനും സഹായിക്കുമെന്ന് സമിതി വിശ്വസിക്കുന്നു.

 

 

Tags: Rashtra Sevika SamitiDemographic imbalancethreat to the nation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

ജബല്‍പൂര്‍ മഹാനഗര്‍ ശാഖാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ലഫ്. കേണല്‍ ഹിമാന്‍ഷി സിങ് സമീപം
India

രാഷ്‌ട്രത്തിന്റെ അടിത്തറ സശക്തസമാജം: ലഫ്. കേണല്‍ ഹിമാന്‍ഷി സിങ്

India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

India

പ്രമീളാ തായ് മേഢെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; ഭൗതിക ശരീരം എയിംസിലേക്ക് ദാനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.