Entertainment

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

3ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും മലയാളസിനിമയിലെ പിന്നണിഗാനരംഗത്ത് മറ്റൊരു മെഡലിയുമായി കെ.എസ്. ചിത്ര.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: 63ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും മലയാളസിനിമയിലെ പിന്നണിഗാനരംഗത്ത് മറ്റൊരു മെഡലിയുമായി കെ.എസ്. ചിത്ര. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായ തുടക്കം എന്ന സിനിമയിലാണ് കെ.എസ്. ചിത്രയുടെ തളിരോമലേ….ചെറുതൂവലേ….എന്ന ഈ ഗാനം.

രണ്ട് ദിവസം മുന്‍പാണ് ഈ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ചിത്ര പാടുന്നതും സുചിത്ര മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും,സംവിധായകന്‍ ജൂഡ് ആന്‍റണിയും ആന്‍റണി പെരുമ്പാവൂരും സ്റ്റുഡിയോയില്‍ ഗാനറെക്കോഡില്‍ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം.

ജോ പോള്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. 48 മണിക്കൂറിനകം 72,000 പേര്‍ ഈ ഗാനം ആസ്വദിച്ചു കഴിഞ്ഞു. സ്വരപ്രയോഗങ്ങളില്‍ തുടങ്ങുന്ന ഈ ഗാനം ഒരു താരാട്ട് പോലെ മൃദുലഭാവങ്ങള്‍ നിറഞ്ഞതാണ്.

Recent Posts