Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് താരം ആശുപത്രിയിലെത്തിയത്.

ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പിതാവ് ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരൺ ആശുപത്രിയിലെത്തിയത്. നേരത്തെ രാം ചരൺ നായകനായ പെദ്ദിയുടെ  ചിത്രീകരണത്തിനിടെ താരത്തിന്റെ  കൈമുട്ടിനും നെറ്റിക്കും പരിക്കേറ്റിരുന്നു. ഇതിന്റെ ഭാഗമായാണ് ശാസ്ത്രക്രിയ എന്നാണ് റിപ്പോർട്ട്. എന്നാൽ ശസ്ത്രക്രിയയുടെ സ്വഭാവമോ മറ്റ് മെഡിക്കൽ വിവരങ്ങളോ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിലാണ് പെദ്ദി റിലീസ് ചെയ്തത്. ചിത്രത്തിൽ ക്രിക്കറ്റ് താരവും ഗുസ്തിക്കാരനും ട്രാക്ക് അത്‌ലറ്റുമായ കഥാപാത്രത്തെയാണ് രാം ചരൺ അവതരിപ്പിച്ചത്. സിനിമയ്‌ക്കായി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ രാം ചരണിന്റെ ഡെഡിക്കേഷനും ചര്‍ച്ചയായിരുന്നു.

Recent Posts