കൊച്ചി:കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നു.
തൃക്കാക്കര എന്‍ജിഒ കൊട്ടേഴ്സിന് സമീപം ഞായറാഴ്ച പുലര്‍ച്ചയാണ് സംഘര്‍ഷം.നിലത്തിട്ട് ചവിട്ടുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതാകാം സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രവീണ്‍കുമാര്‍, ഷാഫി , നിസാം എന്നിവര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് വാഴക്കാല സ്വദേശി പ്രവീണ്‍കുമാറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ കോട്ടയം മീനച്ചില്‍ സ്വദേശിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കൊച്ചിയില്‍ ഉളളവര്‍ തന്നെയെന്നാണ് കരുതുന്നത്. എന്നാല്‍ ഇവരുടെ പേരു വിവരം പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.















