ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയെ ആണ് കാണാതായത്. ഇന്നലെ രാവിലെ പുസ്തകം വാങ്ങാനായി വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ആലുവ വെസ്റ്റ് പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച രാവിലെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്.
ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഫോണ്‍ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. വിവരം ലഭിക്കുന്നവർ 9633535583 എന്ന നമ്പരില്‍ ബന്ധപ്പെടുക.











