Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

സുരേന്ദ്രന്‍ രാമമംഗലംbyസുരേന്ദ്രന്‍ രാമമംഗലം
Jul 26, 2026, 09:09 am IST
inSamskriti
മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

രാമായണ മാസാചരണത്തെ ഭക്തിസാന്ദ്രമാക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് ദാശരഥീ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കേറി. എറണാകുളം ജില്ലയില്‍ മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം കേന്ദീകരിച്ചാണ് നാലമ്പല ദര്‍ശനം സജ്ജമാക്കിയിരിക്കുന്നത്.

മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, പാമ്പാക്കുട മേമ്മുറി ഭരത സ്വാമി, മുളക്കുളം ലക്ഷ്മണസ്വാമി, മാമ്മലശ്ശേരി കാവുങ്കട ശത്രുഘ്നസ്വാമി ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയാണ് നാലമ്പല തീര്‍ത്ഥാടനം. ദര്‍ശനത്തിന് എത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ശ്രീരാമ സ്വാമി ട്രസ്റ്റ് ഭാരവാഹികള്‍ ഒരുക്കിയിരി
ക്കുന്നത്.

മാമ്മലശ്ശേരി ശ്രീരാമക്ഷേത്രം
വൈഷ്ണവ ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് രാമമംഗലം. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ മാമ്മലശ്ശേരി ശ്രീരാമക്ഷേത്രം. രാമമംഗലം പഞ്ചായത്തില്‍പെട്ട മാമ്മലശ്ശേരി ഗ്രാമത്തിനും അടുത്ത പഞ്ചായത്തുകള്‍ക്കും രാമായണവുമായി അഭേദ്യമായ ഐതിഹ്യമുണ്ട്.

വനവാസകാലത്ത് സീതാവിരഹിയായി വനത്തില്‍ കഴിയുന്ന ശ്രീരാമദേവനാണ് വട്ടശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി മാമ്മലശ്ശേരിയില്‍ കുടികൊള്ളുന്നത്. ശ്രീരാമദാസ ഭക്തനായ ഹനുമാന്‍ സ്വാമി ശ്രീരാമസ്വാമിയുടെ ഓവ്താങ്ങിയായി വടക്ക് ദര്‍ശനമായി ശ്രീകോവിലിനോട് ചേര്‍ന്ന് കുടികൊള്ളുന്നു. മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ദിവസവും രാവിലെ രണ്ട് പൂജയും വൈകിട്ട് ഒരു പൂജയുമാണ് പതിവ്. തോട്ടമറ്റം (അത്തിമറ്റം), മംഗലസ്സ്, നകരക്കാട്, കല്ലൂര്‍ ഇല്ലങ്ങളുടെ ഊരണ്മ ഭരണത്തിലായിരുന്ന ക്ഷേത്രം പിന്നീട് നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പ്രധാന വഴിപാടുകള്‍:
ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമര്‍പ്പിക്കല്‍, സ്വര്‍ണഗോപി സമര്‍പ്പണം, പാല്‍പ്പായസം, ഒരു കുടംപാല്‍ സമര്‍പ്പണം, പന്ത്രണ്ട് നമസ്‌ക്കാരം, ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യം, ഗദ സമര്‍പ്പണം, കുന്നിക്കുരു പറനിറയ്‌ക്കല്‍, വെറ്റില മാല.

മേമ്മുറി ഭരത സ്വാമി ക്ഷേത്രം


നാലമ്പല തീര്‍ത്ഥാടനത്തിലെ രണ്ടാം ക്ഷേത്രമാണിത്. ശ്രീരാമചന്ദ്രനെ വനത്തില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോയ ഭരതശത്രുഘ്നന്മാരില്‍ ഭരത സ്വാമി ഒറ്റപ്പെട്ട് പോയ സ്ഥലത്താണ് മേമ്മുറി ഭരതപ്പിള്ളി ഭരത സ്വാമി ക്ഷേത്രം നിലനില്‍ക്കുന്നതെന്നാണ് ഐതിഹ്യം. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് വടക്ക് കിഴക്ക് മാറിയാണ് ഈ ക്ഷേത്രം. പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ.

ആര്യപ്പിള്ളി നമ്പൂതിരി കുടുംബത്തിന്റെ ഊരാണ്മയിലാണ് ക്ഷേത്രഭരണം. രാവിലെയും വൈകുന്നേരവുമായി മൂന്ന്
പൂജകളാണ് ഉള്ളത്. പുലര്‍ച്ചെ 5ന് നടതുറക്കും. ഭരതപ്പിള്ളി ക്ഷേത്ര തിരുമുറ്റത്ത് ലക്ഷ്മണസ്വാമി പ്രതിഷ്ഠയുമുണ്ട്. നേരത്തെ ക്ഷേത്രമതില്‍ക്കകത്ത് പ്രതിഷ്ഠിച്ചിരുന്ന ലക്ഷ്മണസ്വാമിയെ ദേവപ്രശ്നം നടത്തിയാണ് ഭരതസ്വാമിയുടെ അടുത്ത് തന്നെ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷഠിച്ചത്.

പ്രധാന വഴിപാടുകള്‍: പാല്‍പ്പായസം, കദളിപ്പഴം, നെയ്വിളക്ക്, അര്‍ച്ചന

മുളക്കുളം ലക്ഷ്മണസ്വാമി

നാലമ്പല തീര്‍ത്ഥാടനത്തിലെ മൂന്നാമിടമാണ് മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം. പടിഞ്ഞാറ് ദര്‍ശനമായി ചതുരശ്രീകോവിലില്‍ ലക്ഷ്മണസ്വാമി കുടികൊള്ളുന്നു.

മേമ്മുറിയില്‍ നിന്ന് പാമ്പാക്കുട- പിറവം എത്തി കോട്ടയം റൂട്ടില്‍ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. പെരുവ-പെരുവംമൂഴി പാതയുടെ ഓരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുമൂഴിക്കുളത്ത് നിന്നും ശിവേലി ബിംബത്തില്‍ എഴുന്നള്ളിയതാണ് മുളക്കുളത്തെ ലക്ഷ്മണ പെരുമാളെന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ മൂന്ന് പൂജയും ശീവേലിയും ഉണ്ട്.

പ്രധാന വഴിപാടുകള്‍: പാല്‍പ്പായസം, രോഹിണി വാരപ്പായസം, പന്തീരടി പായസം, ചുറ്റുവിളക്ക്.

നെടുങ്ങാട്ട് ശത്രുഘ്നസ്വാമി

നാലമ്പലത്തിലെ നാലാം ക്ഷേത്രമാണ് മാമ്മലശ്ശേരിയിലെ നെടുങ്ങാട്ട് ശത്രുഘ്നസ്വാമിയുടേത്. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കുമാറിയാണ് നെടുങ്ങാട്ടമ്പലം. മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ ഇവിടേക്കെത്തുന്നത്. നെടുങ്ങാട്ട് തേവര്‍ എന്നറിയപ്പെടുന്ന ശത്രുഘ്നസ്വാമി ക്ഷേത്രത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയിടെയാണ് പൂര്‍ത്തിയായത്.

മാമ്മലശ്ശേരിയിലെ നകരക്കാട്ട് ഇല്ലത്തിന്റെ ഊരാണ്മ അവകാശത്തിലായിരുന്നു ക്ഷേത്രം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രം അവിടെ നിന്ന് പൊളിച്ച് മാറ്റിസ്ഥാപിച്ചു. ക്ഷേത്രം പൊളിച്ച് ശ്രീകോവില്‍ തറയടക്കം അവിടേക്ക് മാറ്റിയെങ്കിലും ക്ഷേത്രം പണിത് പുനഃസ്ഥാപനം നടത്താനായില്ല. പരിസര വാസികള്‍ക്ക് ദേവചൈതന്യം പലപ്പോഴും പ്രകടമായെന്നും ക്ഷേത്രമില്ലാത്തതിന്റെ ദോഷം നാടിനെ ബാധിച്ചു എന്നും പറയുന്നു. പിന്നീട് ക്ഷേത്രം നാട്ടുകാര്‍ തിരികെ കൊണ്ട് വന്ന് 2017- മിഥുനത്തിലെ പുണര്‍തം നാളില്‍ പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു.

പ്രധാന വഴിപാടുകള്‍: ശ്രീചക്ര സമര്‍പ്പണം, പാല്‍പ്പായസം സുദര്‍ശന പുഷ്പാഞ്ജലി.

Tags: നെടുങ്ങാട്ട് ശത്രുഘ്നസ്വാമിനാലമ്പല തീര്‍ത്ഥാടനംRamayana Masam 2026മേമ്മുറി ഭരത സ്വാമി ക്ഷേത്രംമാമ്മലശ്ശേരി ശ്രീരാമക്ഷേത്രംമുളക്കുളം ലക്ഷ്മണസ്വാമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.