ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ വേട്ടയില്‍ ഭാരതത്തിന്റെ അക്കൗണ്ട് തുറന്ന് ഝണ്ടൂ കുമാര്‍. പാരാ വെയ്റ്റ് ലിഫ്റ്റിങ് പുരുഷ വിഭാഗം ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിക്കൊണ്ടാണ് ഭാരതത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത്.
ബിഹാറിലെ നളന്ദ ജില്ലയില്‍ നിന്നുള്ള താരമാണ് ഝണ്ടൂ കുമാര്‍. രണ്ടാം ശ്രമത്തില്‍ 190 കിലോ ഭാരം ഉയര്‍ത്തിക്കൊണ്ട് 13.9 പോയിന്റ് നേടിയാണ് ഝണ്ടൂ മെഡല്‍ ഉറപ്പാക്കിയത്. 181 കിലോ ഉയര്‍ത്തിക്കൊണ്ടാണ് ജണ്ടു മത്സരം ആരംഭിച്ചത്. 190ലെത്തിയ ശേഷം 196നായുള്ള ശ്രമത്തില്‍ പരാജയപ്പെടുകയായിരുന്നു. പാരാ പവര്‍ ലിഫ്റ്റിങ് ലൈറ്റ് വെയ്റ്റ് ഇനത്തില്‍ ഭാരത താരം അശോക് മാലിക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് ജണ്ടുവിന്റെ മത്സരം അരങ്ങേറിയത്. ഗ്ലാസ്‌ഗോ സമയം വെള്ളിയാഴ്‌ച്ച രാത്രി വൈകി നടന്ന മത്സരം പൂര്‍ത്തിയാകുമ്പോഴേക്കും ഭാരത സമയം ഇന്നലെ പുലര്‍ച്ചെ ആയിട്ടുണ്ടായിരുന്നു.
ചെറു പ്രായത്തില്‍ തന്നെ പോളിയോ ബാധിച്ച ഝണ്ടൂ കുമാര്‍ കുടുംബം പോറ്റാന്‍ വലിയ തോതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. അര്‍പ്പണ മനോഭാവത്തോടെയുള്ള പോരാട്ട വീര്യത്തിലൂടെ ഝണ്ടൂ കുമാര്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കുകയായിരുന്നു. ഝണ്ടൂ കുമാറിന്റെ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദനം അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.
വനിതാ ലോണ്‍ ബോള്‍സില്‍ തുടര്‍ച്ചയായ മൂന്നാം വിജയം
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വനിതാ ലോണ്‍ ബോള്‍സില്‍ ഭാരതത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം. പിങ്കിയും രൂപ റാണിയും ചേര്‍ന്ന വനിതാ ടീം ഇന്ന പരാജയപ്പെടുത്തിയത് ഇംഗ്ലണ്ടിനെയാണ്. രണ്ട് സെറ്റും നേടിക്കൊണ്ടായിരുന്നു ഭാരത വിജയം. ഇന്ന് ഉച്ചയ്‌ക്ക് നടക്കുന്ന പോരാട്ടത്തില്‍ ഇരുവരും നമീബിയക്കെതിരെ മത്സരിക്കാനിറങ്ങും.
പുരുഷന്മാരുടെ 60 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഭാരത താരം സച്ചിന്‍ സിവാച്ച് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. കാനഡയുടെ കീമ അല്‍-അഹമ്മദിയേഹിനെ 4-1ന് തോല്‍പ്പിച്ചാണ് സച്ചിന്റെ മുന്നേറ്റം.
ഭാരതത്തിന് ഇന്ന്
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്-വൈകീട്ട് 4.30ന്-
പുരുഷന്മാരുടെ ഫൈനല്‍.
ബൗളുകള്‍- വനിതകളുടെ സെലക്ഷന്‍, ഉച്ചയ്‌ക്ക് 1.00ന്
ഭാരദ്വഹനം-ഉച്ചയ്‌ക്ക് 2.00ന്
വനിതകളുടെ ഫൈനല്‍ 49കിലോ
നീന്തല്‍-പുരുഷന്മാരുടെ-വൈകീട്ട് 4.39ന്
4-200 റിലേ ഹീറ്റ്‌സ് ഫ്രീസ്റ്റൈല്‍.
രാത്രി 10:45: ബോക്‌സിംഗ് വനിതകളുടെ 54 കിലോഗ്രാം റൗണ്ട് ഓഫ് 16
ഭാരോദ്വഹനം രാത്രി 11 മണി: പുരുഷന്മാരുടെ
65 കിലോഗ്രാം ഫൈനല്‍
ബോക്‌സിംഗ് രാത്രി 11:45ന് പുരുഷന്മാരുടെ
55 കിലോഗ്രാം റൗണ്ട് ഓഫ് 16
ബോക്‌സിംഗ് വെളുപ്പിന് 12:45ന് പുരുഷന്മാരുടെ
65 കിലോഗ്രാം റൗണ്ട് ഓഫ് 16
















