കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുക്കം പുൽപറമ്പിൽ വെച്ചാണ് അപകടം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മണാശ്ശേരി ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയത്. സംഭവസ്ഥലത്തുതന്നെ കുട്ടി മരണപ്പെട്ടു.
















