തിരുവനന്തപുരം: കേരളത്തില്‍ പിഎസ്‌സി നടത്തുന്ന ക്രമക്കേടുകള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തിയ സമരത്തിനുമെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഇന്ന് രാവിലെ 11ന് യുവമോര്‍ച്ച മാര്‍ച്ച് നടത്തും.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സത്യപ്രതിജ്ഞാലംഘനം നടത്തി അരാജകവാദികള്‍ക്ക് പിന്തുണ നല്‍കാന്‍ ദല്‍ഹിയിലേക്ക് പോയതുവഴി കേരളത്തെ രാജ്യത്തിനുമുന്നില്‍ നാണം കെടുത്തുകയായിരുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ നേരത്തെയുള്ള തീരുമാനം മാറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
കേരളത്തിലെ പിഎസ്‌സിയില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളും ബന്ധു നിയമനങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മുഖ്യമന്ത്രി കാണുന്നില്ല. പിഎസ്‌സി ലിസ്റ്റില്‍ ഇടം നേടിയിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മണ്ണുവാരി തിന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യേണ്ടിവരുന്നു. സ്വന്തം സംസ്ഥാനത്തെ യുവാക്കളുടെ പ്രശ്‌നങ്ങള്‍ കാണാതെ അരാജകവാദികള്‍ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് മാര്‍ച്ച് നടത്തുന്നതെന്ന് മനു പ്രസാദ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, സംസ്ഥാന ഉപാധ്യക്ഷന്‍ ഷിജില്‍, സംസ്ഥാന സെക്രട്ടറി അഖില്‍ പാലോട്ടുമഠം, ട്രഷറര്‍ റിഷഭ് മോഹന്‍, സംസ്ഥാന മീഡിയ കണ്‍വീനര്‍ എസ്. നന്ദു എന്നിവര്‍ പങ്കെടുത്തു.
















