മലപ്പുറം: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍(81) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയില്‍ 1945ല്‍ ആണ് ജനനം.2016ല്‍ സമസ്ത ജനറല്‍ സെക്രട്ടറിയായി.
ഖബറക്കം സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍(2003 മുതല്‍). 2014 മുതല്‍ സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാന്‍. 2003-2006 കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍. 2006-2009 ഇന്ത്യ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍ഗോഡ് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി, അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
















