Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

സജികുമാര്‍ by സജികുമാര്‍
Jul 23, 2026, 07:11 am IST
in Samskriti

ഇതിഹാസ കൃതിയായ മഹാഭാരതത്തില്‍ സാമാന്യം സവിസ്തരമായിത്തന്നെ രാമായണ കഥ കടന്നുവരുന്നുണ്ട്. വനപര്‍വ്വത്തിന്റെ ഉപാഖ്യാനമായാണ് രാമകഥ മഹാഭാരതസരസില്‍ ഇതള്‍വിരിയുന്നത്. രാമോപാഖ്യാനപര്‍വ്വം എന്നാണ് ഈ ഉപപര്‍വ്വത്തിന്റെ പേര്.

പാണ്ഡവരുടെ വനവാസത്തിനിടെ ദ്രൗപദിയെ ജയദ്രഥന്‍ തട്ടിക്കൊണ്ടുപോവുകയും ഭീമാര്‍ജ്ജുന പരാക്രമത്തില്‍ ജയദ്രഥന്‍ തോറ്റോടുകയും കൃഷ്ണ മോചിതയാവുകയും ചെയ്തു. ദ്രൗപദീഹരണത്തില്‍ ദുഃഖിതനായ യുധിഷ്ഠിരന്‍, അയോനിജയായി ജനിച്ച ദ്രൗപദിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ദുര്‍ഗതി വന്നുവെന്നും തന്നെപ്പോലെ ഭാഗ്യഹീനനായ മറ്റൊരു മനുഷ്യന്‍ എവിടെയെങ്കിലും വേറെ കാണുമോ എന്നും മാര്‍ക്കണ്ഡേയ മഹര്‍ഷിയോടു ചോദിക്കുമ്പോഴാണ് രാമോപാഖ്യാനം ആരംഭിക്കുന്നത്.

രാവണരാക്ഷസന്‍ സീതയെ കട്ടുകൊണ്ടുപോയപ്പോള്‍ അതുല്യമായ ദുഃഖം അനുഭവിച്ച രാമന്റെ കഥ പറഞ്ഞ് മാര്‍ക്കണ്ഡേയമുനി യുധിഷ്ഠിരനേയും ദ്രൗപദിയേയും ആശ്വസിപ്പിക്കുകയാണിവിടെ.

രാമ-രാവണ ജന്മകഥനത്തില്‍ തുടങ്ങി രാവണാദികളുടെ വരപ്രാപ്തി, വാനരാദ്യുല്‍പ്പത്തി, രാമവനാഭിഗമനം, സീതാഹരണം, കബന്ധഹനനം, ത്രിജടയുടെ സീതാസാന്ത്വനം, സീതാ-രാവണ സംവാദം, ഹനുമല്‍പ്രത്യാഗമനം, സേതുബന്ധനം, ലങ്കാപ്രവേശം, രാമരാവണദ്വന്ദയുദ്ധം, കുംഭകര്‍ണ്ണാദിവധം, ഇന്ദ്രജിത്തിന്റെ യുദ്ധവും രാമലക്ഷ്മണന്മാരുടെ മൂര്‍ച്ഛയും, ഇന്ദ്രജിത്തിന്റെ വധം, രാവണവധം, ശ്രീരാമാഭിഷേകം എന്നിങ്ങനെയാണ് മഹാഭാരതത്തിലെ രാമായണകഥാഗതി. വാല്മീകി രാമായണവുമായി ചില കാര്യങ്ങളില്‍ മഹാഭാരത രാമോപാഖ്യാനം വ്യത്യസ്തമാണ്.

യുദ്ധവിജയാനന്തരം രാമന്റെ പരുഷവാക്ക് (നായ നക്കിയ ഹവിസ്സുപോലെ ഭവതി ഉപഭോഗത്തിനു സ്വീകരിക്കപ്പെടാന്‍ യോഗ്യയല്ലാത്തവളായിരിക്കുന്നു)* കേട്ട് സീത ബോധരഹിതയായി വീഴുകയാണ്.

പിന്നീട് അഗ്‌നിപരീക്ഷയല്ല, വായുഭഗവാന്‍, അഗ്‌നിദേവന്‍, ബ്രഹ്‌മാവ് എന്നിവര്‍ സീത അത്യന്ത പരിശുദ്ധയാണെന്നു സാക്ഷ്യപ്പെടുത്തുകയും ഭാര്യയായി സ്വീകരിക്കാന്‍ രാമനോട് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

ഇന്ദ്രജിത്തിന്റെ അസ്ത്രജാലമേറ്റ് മോഹിച്ചു വീണ് ശരബന്ധനത്തിലായ രാമലക്ഷ്മണന്മാരെ വ്യാസരാമായണപ്രകാരം വിഭീഷണന്‍ പ്രജ്ഞാസ്ത്രം ഉപയോഗിച്ച് ഉണര്‍ത്തുകയും ഇന്ദ്രജിത്തിന്റെ മായകളെ അതിജീവിക്കനും മറഞ്ഞിരിക്കുന്നവരെ കാട്ടിക്കൊടുക്കാനുമുള്ള ദിവ്യജലം നല്‍കുകയുമാണ്. ഈ ജലത്താല്‍ കണ്ണുകഴുകി ദിവ്യദര്‍ശന ശക്തിനേടിയാണ് ലക്ഷ്മണന്‍ മായായുദ്ധവിശാരദനായ ഇന്ദ്രജിത്തിനെ വധിക്കുന്നത്. കൈലാസത്തില്‍ നിന്നുള്ള ദിവ്യജലം ഒരു ഗുഹ്യകന്‍ മുഖാന്തിരം രാമനു നല്‍കാന്‍ വിഭീഷണന് എത്തിച്ചുകൊടുത്തതോ രാവണജ്യേഷ്ഠനായ കുബരനും.

ശ്രീരാമന്‍ അവതാരപുരുഷനെന്ന് രാമോപാഖ്യാനത്തില്‍ പറയുന്നില്ല; മറിച്ച്, അസാധാരണ ധൈര്യവും നീതിബോധവുമുള്ള മനുഷ്യനായാണ് രാമനെ മഹാഭാരതത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

*(സുവൃത്താമസുവൃത്താം വാപ്യഹം
ത്വാമദ്യ മൈഥിലീ/
നോത്സേഹേ പരിഭോഗായ
ശ്വാവലീഢം ഹവിര്‍യഥാ)

Tags: ramayanaLord RamaDevotionalMahabhatata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌
Samskriti

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

Samskriti

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

Samskriti

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.