കൊല്ലം: ആറു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിലായി. അടുതല വരിഞ്ഞം മരുതികോട് ഉന്നതിയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ സുജിത്ത് (33) നെ ആണ് ചാത്തന്നൂര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാധാരമായ സംഭവം. കുട്ടിയെ ബലമായി എടുത്തുകൊണ്ടുപോയി സമീപമുളള ആളില്ലാത്ത വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് എന്നാണ് പരാതി.
രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















